ഹൈദരാബാദ്: ടോയ്ലറ്റ് വൃത്തിയാക്കുന്ന ലോഷന്‍ അകത്ത് ചെന്ന് ഗര്‍ഭിണിയായ യുവതി മരിച്ചു. യുവതിയുടെ ഭര്‍ത്താവാണ് ബലമായി ടോയ്ലറ്റ് ക്ലീനിങ് ലിക്വിഡ് കുടിപ്പിച്ചത്. ഭാര്യ മരിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ വര്ണിയിലേ രാജ്പേട്ട് തണ്ടയിലാണ് സംഭവം. ഭര്‍ത്താവ് തരുണ്‍ ആണ് ഭാര്യ കല്യാണിയെ നിര്‍ബന്ധിച്ച് ലോഷന്‍ കുടിപ്പിച്ചത്. നാല് വര്‍ഷം മുമ്പ് വിവാഹിതരായ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് മാസം മുമ്പ് കല്യാണി ഗര്‍ഭിണിയായപ്പോള്‍ മുതല്‍ കടുത്ത പീഡനമാണ് നേരിടുന്നത്. അവള് സുന്ദരിയല്ലെന്നാരോപിച്ച് കൂടുതല്‍ സ്ത്രീധനം ലഭിക്കാനായി തുടര്‍ച്ചയായി ഉപദ്രവിച്ചിരുന്നു.
ചൊവ്വാഴ്ച ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് തരുണ്‍ കല്യാണിയെ ടോയ്ലറ്റ് ക്ലീനിംഗ് ലിക്വിഡ് കുടിക്കാന്‍ നിര്‍ബന്ധിച്ചു. ഇത് കഴിച്ചതോടെ കല്യാണിയുടെ നില ഗുരുതരമായി. സംഭവമറിഞ്ഞ് വീട്ടുകാര്‍ യുവതിയെ നിസാമാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തരുണിനും കുടുംബത്തിനുമെതിരെ കല്യാണിയുടെ ബന്ധുക്കള്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ തരുണിനും രണ്ട് കുടുംബാംഗങ്ങള്‍ക്കുമെതിരെ 302, 304-ബി, 498-എ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. പ്രതികള്‍ ഇപ്പോള്‍ ഒളിവിലാണ്. ഇവരെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
Murder Attempt| യുവതി സ്കൂട്ടറിൽ സഞ്ചരിക്കവെ മാതൃസഹോദരൻ വെട്ടിവീഴ്ത്തിതിരുവനന്തപുരം: ഉച്ചഭക്ഷണത്തിന് ശേഷം ജോലിസ്ഥലത്തേക്ക് സ്കൂട്ടറിൽ മടങ്ങിയ യുവതിയെ തടഞ്ഞുനിർത്തി മാതൃസഹോദരൻ ഗുരുതരമായി വെട്ടിപ്പരിക്കേൽപിച്ചു. വർക്കല ചെമ്മരുതി പഞ്ചായത്തിലെ ചാവടിമുക്ക് തൈപ്പൂയത്തിൽ സജീവിന്റെ ഭാര്യ ഷാലു (37)വിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അയൽവാസിയും ഷാലുവിന്റെ മാതൃസഹോദരനുമായ ചാവടിമുക്ക് വിളയിൽ വീട്ടിൽ അനിലിനെ(47) പൊലീസ് പിടികൂടി. ഷാലുവിന്റെ മക്കൾ നോക്കിനിൽക്കെയാണു സംഭവം. ഷാലുവിനെ രക്ഷിക്കാനെത്തിയവരെ അനിൽ കത്തിയുമായി വിരട്ടിയോടിച്ചു. ഒടുവിൽ പൊലീസെത്തിയാണ് ഇയാളെ കീഴടക്കിയത്.
ഷാലുവിനെ ആശുപത്രിയിലേക്കു മാറ്റുമ്പൊഴേക്കും ഒട്ടേറെ രക്തം നഷ്ടപ്പെട്ടിരുന്നു. ഷാലുവിന്റെ ഭർത്താവ് സജീവ് ഗൾഫിലാണ്. അനിലും ഷാലുവും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും അനിലിന് പണം മടക്കി നൽകാത്തതിന്റെ പേരിലാണ് ആക്രമണമെന്നുമാണ് പൊലീസ് നൽകുന്ന സൂചന. വെൽഡിങ് ജോലി ചെയ്യുന്ന അനിൽ ഏറെ നാൾ ഗോവയിലായിരുന്നു.
ഒന്നരമാസമായി നാട്ടിലുണ്ട്. അയിരൂരിലെ സ്വകാര്യ പ്രസിൽ ഡിടിപി ഓപ്പറേറ്ററാണ് ഷാലു. ഉച്ചഭക്ഷണം കഴിച്ചു തിരികെ പ്രസിലേക്ക് സ്കൂട്ടറിൽ പോകവേ ഇടവഴിയിൽ വാഹനം തടഞ്ഞു ഷാലുവിന്റെ കഴുത്തിലും ശരീരത്തിലും വെട്ടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.