നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പെൺസുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത യുവാവ് മരിച്ച നിലയിൽ

  പെൺസുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത യുവാവ് മരിച്ച നിലയിൽ

  ശനിയാഴ്ചയാണ് 19 കാരനെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിതേഷ് എന്നയാളാണ് മരിച്ചത്. അബോധാവസ്ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

  birthday-party_death

  birthday-party_death

  • Share this:
   കൊൽക്കത്ത: പെൺസുഹൃത്തിന്‍റെ വീട്ടിൽ നടന്ന ജന്മദിനാഘോഷ പാർട്ടിയിൽ പങ്കെടുത്ത യുവാവ് മരിച്ച നിലയിൽ. കൊൽക്കത്തയിലെ ഗോൾഫ് ഗ്രീൻ പ്രദേശത്ത് ശനിയാഴ്ചയാണ് 19 കാരനെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിതേഷ് എന്നയാളാണ് മരിച്ചത്. അബോധാവസ്ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മകന്റെ മരണത്തിന് യുവാവിന്‍റെ അമ്മ പെൺ സുഹൃത്തിനെതിരെ ആരോപണം ഉന്നയിക്കുകയും ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. സുഹൃത്ത് കൌശിക് മൊണ്ടലിന്റെ ജന്മദിനം ആഘോഷിക്കാൻ റിതേഷ് പോയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുതൽ അദ്ദേഹം കൌശിക്കിന്റെ വസതിയിലായിരുന്നു. ശനിയാഴ്ച രാവിലെ, വിളിച്ചിട്ടും ഉണരാതിരുന്ന റിതേഷിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

   വെള്ളിയാഴ്ച രാത്രി 7.45 നാണ് റിതേഷ് കൌശിക്കിന്റെ വീട്ടിലെത്തിയതെന്നും രാത്രി മുഴുവൻ അവിടെയുണ്ടെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ കൌശിക് ഉണരാതിരുന്നതിനാലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോലീസ് പറയുന്നതനുസരിച്ച്, അമിത മദ്യപാനമാണ് റിതേഷിന്റെ മരണകാരണം എന്നാണ് അറിയാൻ കഴിയുന്നത്. കൌശിക്കിന്റെ വീട്ടിൽ അദ്ദേഹം കഴിച്ച ഭക്ഷണത്തിന്റെ സാമ്പിളുകൾ പൊലീസ് സംഘം ശേഖരിച്ചു. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ഫോറൻസിക് സംഘം കൌശികിന്‍റെ വീട്ടിലെത്തി പരിശോധന നടത്തി.

   കൌമാരക്കാരനായ മകന്റെ മരണത്തിൽ റിതേഷിന്റെ അമ്മ ഷിബാനി മൊഡക് കൌശിക്കിനെതിരെ ആരോപണം ഉന്നയിച്ചു. ഗോൾഫ് ഗ്രീൻ പോലീസ് സ്റ്റേഷനിൽ ഐപിസി സെക്ഷൻ 304 (കൊലപാതകം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കൊൽക്കത്ത പോലീസ് സൗത്ത് സബർബൻ ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ റാഷിദ് മുനീർ ഖാൻ പറഞ്ഞു. അതേസമയം റിതേഷിന്‍റെ ശരീരത്തിൽ ബാഹ്യ പരിക്കോ മറ്റു പാടുകളോ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ റിതേഷിന്‍റെ മൂക്കിലൂടെ രക്തം വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

   മൊബൈൽ ഗെയിം കളിക്കാൻ പണം നൽകിയില്ല; സഹോദരനെ കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

   മൊബൈൽ ഗെയിം കളിക്കാൻ പണം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സഹോദരനെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഞായറാഴ്ച രാവിലെ പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂർ ജില്ലയിലെ സുൽത്താൻപൂർ ഗ്രാമത്തിലാണ് സംഭവം. മൊബൈൽ ഗെയിമുകൾ കളിക്കാൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ചന്ദ്രകാന്ത മൊണ്ടാൽ സഹോദരൻ സൂര്യകാന്തയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി. ഇവർ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ അവരുടെ അമ്മയ്ക്കും പരിക്കേറ്റു.

   സഹോദരനെ കൊന്ന ശേഷം ചന്ദ്രകാന്ത വിഷം കഴിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ചന്ത്രകാന്ത മരിക്കുകയായിരുന്നു. ചന്ദ്രകാന്ത ഒരു ഓൺലൈൻ കോംബാറ്റ് മൊബൈൽ ഗെയിമിന് അടിമയാണെന്ന് ബന്ധുക്കൾ പറഞ്ഞു.

   Also Read- ലുക്കിൽ അല്ല, പേഴ്സണാലിറ്റിയിൽ ആണ് കാര്യം; മഹാമാരി കാലത്ത് ഇന്ത്യയിലെ അവിവാഹിതരുടെ ചിന്തകൾ

   കൊൽക്കത്തയിലെ ബന്ധുവീട്ടിലേക്ക് മാറിയ സൂര്യകാന്ത കഴിഞ്ഞ ദിവസമാണ് സുൽത്താൻപൂർ ഗ്രാമത്തിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്. ശനിയാഴ്ച രാത്രി മൊബൈൽ ഗെയിം കളിക്കാനായി പണം ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ചന്ദ്രകാന്ത സൂര്യകാന്തയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. കലഹത്തിനിടെ ഇയാൾ അമ്മയെ അടിക്കുകയും ചെയ്തു.

   Also Read- ഏറ്റവും പഴക്കമേറിയ വിസ്ക്കിയ്ക്ക് ഒരു കോടി രൂപ; ലേലത്തിൽ പോയത് 250 വർഷം പഴക്കമുള്ള മദ്യം

   തുടർന്ന് ചന്ദ്രകണ്ഠ അവിടെ നിന്ന് ഓടിപ്പോയി വിഷം കഴിച്ചു. അടുത്തുള്ള വയലിൽ ഒരു കുപ്പി വിഷവും സൈക്കിളുമായി അബോധാവസ്ഥയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഭഗവാൻപൂർ ഗ്രാമീണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തംലൂക്ക് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ ചന്ദ്രകാന്ത മരണപ്പെടുകയായിരുന്നു.
   Published by:Anuraj GR
   First published:
   )}