നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അവധിക്ക് നാട്ടിലെത്തിയ യുവാവ് സുഹൃത്തുമൊത്ത് മദ്യപിച്ചശേഷം വീട്ടിലെത്തി മരിച്ച നിലയിൽ

  അവധിക്ക് നാട്ടിലെത്തിയ യുവാവ് സുഹൃത്തുമൊത്ത് മദ്യപിച്ചശേഷം വീട്ടിലെത്തി മരിച്ച നിലയിൽ

  ബുധനാഴ്ച രാവിലെ മുതൽ ഉച്ച വരെ സുഹൃത്തിനൊപ്പമായിരുന്നു അഖിൽ. അതിനുശേഷം വീട്ടിലെത്തിയതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

  akhil_anand

  akhil_anand

  • Share this:
   പത്തനംതിട്ട: തിരുവല്ലയിൽ യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പ്രം ഒറ്റത്തെങ്ങ് ആനന്ദാലയത്തില്‍ ആനന്ദിന്റെയും തങ്കമണിയുടെയും മകന്‍ അഖില്‍ ആനന്ദിനെ (28) നെയാണ് വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പുളിക്കീഴ് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സൂര്യ അഖിൽ ആണ് അഖിൽ ആനന്ദിന്‍റെ ഭാര്യ. അഭിമന്യു മകനാണ്.

   അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പുളിക്കീഴ് പോലീസ് അറിയിച്ചു. പുളിക്കീഴ് പോലീസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

   മർച്ചന്‍റ് നേവിയിലായിരുന്നു അഖിൽ ആനന്ദിന് ജോലി. അവധിക്ക് നാട്ടിലെത്തിയ അഖിൽ രണ്ടു മാസമായി ഇവിടെയുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ബന്ധുവീട്ടിൽ പോയിരുന്നു. ബുധനാഴ്ച രാവിലെ മുതൽ ഉച്ച വരെ സുഹൃത്തിനൊപ്പം അഖിൽ മദ്യപിച്ചിരുന്നു. അതിനുശേഷം വീട്ടിലെത്തിയതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

   'ജോർജുകുട്ടി' ആകാൻ കഴിഞ്ഞില്ല; കൊല്ലത്ത് അന്വേഷണം വഴിതെറ്റിച്ച പ്രതി പോലീസ് വലയിലായി

   നാടിനെ നടുക്കിയ അരും കൊലപാതകത്തിലെ പ്രതിയെ തന്ത്രപരമായി പിടികൂടി കുണ്ടറ പോലീസ്. കേരളപുരം കോട്ടൂര്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ മകന്‍ പൊടിയന്‍ എന്ന് വിളിക്കുന്ന സുനില്‍കുമാര്‍ (38) ആണ് തിങ്കളാഴ്ച രാത്രി വീടിനുള്ളില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ നാടകീയരംഗങ്ങള്‍ അവതരിപ്പിച്ച് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ച ആള്‍ ഒടുവില്‍ പോലീസിന്റെ വലയിലും ആയി. കൊല്ലം വഴിക്കടവ് ചെമ്പകശ്ശേരി വീട്ടില്‍നിന്നും കേരളപുരം അംഗന്‍വാടിക്ക് സമീപം വയലില്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന സാംസണ്‍ എന്ന് വിളിക്കുന്ന ജോസഫ് (42) ആണ് അറസ്റ്റിലായത്.

   Also Read- വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയെ പീഡിപ്പിച്ചു; ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; സ്ഥാപന ഉടമ പിടിയിൽ

   സ്ഥിരമായി മദ്യപിക്കുന്ന ശീലമുള്ള സുനില്‍കുമാറും സാംസണും സുഹൃത്തുക്കളും അയല്‍വാസികളും ആണ്. സംഭവദിവസം ഉച്ചമുതല്‍ തന്നെ ഇരുവരും മദ്യ ലഹരിയിലായിരുന്നു. വൈകിട്ടോടെ കൊലചെയ്യപ്പെട്ട സുനില്‍കുമാര്‍ സാംസന്റെ പോക്കറ്റില്‍ നിന്നും 1500 രൂപ ബലമായി എടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം ആയതും കൊലപാതകത്തില്‍ കലാശിച്ചതും. വൈകുന്നേരം 7.30 മണിയോടുകൂടി കേരള പുരത്ത് പോയി ഭക്ഷണം വാങ്ങിയ സാംസണ്‍ സുനില്‍കുമാറിന്റെ വീടിനടുത്തുള്ള തിട്ടയിലിരുന്ന് കഴിച്ചശേഷം വീട്ടിലേക്ക് പോകുംവഴിയാണ് സുനില്‍കുമാര്‍ വീട്ടില്‍ ഇരുന്ന് ഒറ്റയ്ക്ക് ടിവി കാണുന്നത് സാംസന്റെ ശ്രദ്ധയില്‍പ്പെട്ടത്.

   പോലീസിനോടും നാട്ടുകാരോടും സാംസണ്‍ പറഞ്ഞ കഥ കൗതുകകരമായിരുന്നു. സുനില്‍ കുമാറിന്റെ വീട്ടില്‍ നിന്നും രണ്ടുപേര്‍ ഓടി പോകുന്നതായും മറ്റ് രണ്ടുപേര്‍ ഒരു സ്‌കൂട്ടറില്‍ പോയതായും വിശ്വസിപ്പിക്കാന്‍ സാംസണ്‍ കഴിഞ്ഞു. ആ വിവരത്തിന് അടിസ്ഥാനത്തില്‍ സുനില്‍കുമാറും ആയി ബന്ധമുള്ളതും സാംസണ്‍ പറഞ്ഞ അടയാളം ഉള്ളതുമായ അമ്പതോളം പേരെയും ഇരുപതോളം സ്‌കൂട്ടറുകളും ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്തി ചോദ്യം ചെയ്തതിലും പരിശോധിച്ചതിലും നിന്നാണ് കൃത്യമായി പ്രതിയിലേക്കെത്തുവാന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പോലീസിന് കഴിഞ്ഞത്. സാഹചര്യത്തെളിവുകള്‍ നിരത്തി പോലീസ് സാംസനെ ചോദ്യം ചെയ്തപ്പോള്‍ നടന്ന സംഭവവും പറഞ്ഞ തിരക്കഥയും പോലീസ് പൊളിച്ചടുക്കി. ആരും വിശ്വസിക്കുന്ന തരത്തിലുള്ള ഒരു തിരക്കഥ ഉണ്ടാക്കി പിടിച്ചുനില്‍ക്കാന്‍ പ്രതി നടത്തിയ ശ്രമമാണ് പോലീസിന്റെ അന്വേഷണ മികവില്‍ പൊളിഞ്ഞത്.
   Published by:Anuraj GR
   First published:
   )}