• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | മാനസിക വെല്ലുവിളിയുള്ള യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളി; അമ്മാവനും മകനും പിടിയിൽ

Arrest | മാനസിക വെല്ലുവിളിയുള്ള യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളി; അമ്മാവനും മകനും പിടിയിൽ

കിണറ്റിൽ നിന്നും പുറത്തെടുത്തപ്പോൾ മൃതദേഹത്തിലുണ്ടായിരുന്ന കെട്ടുകളാണ് സംഭവം കൊലപാതകമെന്ന സംശയത്തിനിടയാക്കിയത്

അറസ്റ്റിലായ പ്രതികൾ (ഇടത്), കൊല്ലപ്പെട്ട റെനിൽ ഡേവിഡ് (വലത്)

അറസ്റ്റിലായ പ്രതികൾ (ഇടത്), കൊല്ലപ്പെട്ട റെനിൽ ഡേവിഡ് (വലത്)

  • Share this:
    പത്തനംതിട്ട: കോഴഞ്ചേരിയിൽ മാനസിക വെല്ലുവിളിയുള്ള യുവാവിനെ കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസിൽ യുവാവിന്റെ അമ്മാവനും മകനും പോലീസ് പിടിയിൽ. പൂട്ടികിടക്കുകയായിരുന്ന കുടുംബ വീട്ടില്‍ നിന്ന് ഫ്രിഡ്ജ് എടുത്തുകൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്ക൦ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

    കുഴിക്കാല സി.എം.എസ്. സ്‌കൂളിന് സമീപം ചുട്ടുമണ്ണില്‍ റെനില്‍ ഡേവിഡാണ് മരിച്ചത്. കുടുംബ വീടിന് സമീപത്തെ പൊട്ടക്കിണറ്റില്‍ ഞായറാഴ്ച രാവിലെയായിരുന്നു കാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മാനസിക വെല്ലുവിളിയുണ്ടായിരുന്ന യുവാവ് കിണറ്റില്‍ ചാടിയെന്നായിരുന്നു പോലീസിന് ലഭിച്ച ആദ്യ വിവരം. അഗ്നിശമന സേനയുടെ സഹായത്തോടെ പുറത്തെടുത്ത മൃതദേഹത്തിൽ കാലിലെ കെട്ടിന് പുറമെ ശരീരത്തിൽ മുറിവുകളുമുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് സമീപത്ത് താമസിച്ചിരുന്ന റെനിലിന്റെ അമ്മയുടെ സഹോദരന്‍ മാത്യൂസ് തോമസിന്റെയും മകന്‍ റോബിൻ തോമസിന്റെയും മൊഴിയെടുക്കുന്നതിനിടയിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

    മാനസിക വെല്ലുവിളി നേരിടുന്ന റെനില്‍ ഏറെക്കാലമായി ചെങ്ങന്നൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. മാനസികപ്രശ്‌നങ്ങളുള്ളതിനാല്‍ അയല്‍ക്കാരുമായി പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഇടയ്ക്കിടെ ചില മോഷണശ്രമങ്ങളും നടത്തി. ശനിയാഴ്ച രാത്രി റെനില്‍ അമ്മാവന്‍ മാത്യു തോമസിന്റെ വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി. രാത്രി അമ്മാവന്‍ വന്നപ്പോള്‍ വീട്ടിനുള്ളിൽ റെനിലിനെ കാണുകയും തുടർന്ന് ഇരുവരും തമ്മിൽ തർക്കമാവുകയും ചെയ്തിരുന്നു. ഇതിനിടയിൽ മാത്യു മകൻ റോബിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും തുടർന്ന് ഇവർ റെനിലിനെ കീഴ്‌പ്പെടുത്തി കൈകാലുകൾ കെട്ടിയിട്ട് പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു.

    Also read- Arrest | മദ്യപിക്കാന്‍ പണം നല്‍കിയില്ല; ചാത്തന്നൂരില്‍ അമ്മയ്ക്ക് നേരെ മകന്‍റെ ക്രൂരമര്‍ദനം, അറസ്റ്റ്

    കിണറ്റിൽ തള്ളുന്നതിന് മുൻപ് കൈയിലെ പ്രതികൾ കൈയിലെ കെട്ട് അഴിച്ചെങ്കിലും കാലിലെ കെട്ടുകൾ അഴിച്ചിരുന്നില്ല. കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്തപ്പോൾ ഉണ്ടായിരുന്ന ഈ കെട്ടുകളാണ് സംശയത്തിനിടയാക്കിയത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

    Murder |മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവ്; 23കാരനെ മാതാപിതാക്കള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

    ഹൈദരാബാദ്: മദ്യത്തിന് അടിമയായ മകന്റെ ശല്യം സഹിക്കാന്‍ വയ്യാതെ മാതാപിതാക്കള്‍ 23കാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മറ്റു രണ്ടു മക്കളുടെ കൂടി സഹായത്തോടെയാണ് മാതാപിതാക്കള്‍ യുവാവിനെ കൊലപ്പെടുത്തിയത്.

    തെലങ്കാന രാജണ്ണ സിര്‍സില ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. 23 വയസ്സുള്ള നിഖിലിനെ മാതാപിതാക്കളായ ജി ബാലയ്യ ഗൗഡും ലാവണ്യയും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

    Also Read- ആറുവയസുകാരിയെ ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ചു; പിതാവ് പിടിയില്‍; അമ്മാവനെ തിരയുന്നു

    മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു നിഖില്‍. ഇതുമൂലം മകന്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ സഹിക്കാന്‍ വയ്യാതെയാണ് കടുംകൈ ചെയ്യാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച് വീട്ടില്‍ വന്ന് നിഖില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു.
    Published by:Naveen
    First published: