നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • യുവാവ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചു ദോഹയിൽനിന്ന് കൊണ്ടുവന്നത് 70 ലക്ഷം രൂപയുടെ സ്വർണം

  യുവാവ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചു ദോഹയിൽനിന്ന് കൊണ്ടുവന്നത് 70 ലക്ഷം രൂപയുടെ സ്വർണം

  ചെ​ക്കിം​ഗിനിടെ സം​ശ​യം തോ​ന്നി​യ യു​വാ​വി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കണ്ണൂർ: ദോഹയിൽനിന്ന് വന്ന യുവാവ് അടിവസ്ത്രത്തിൽ 70 ലക്ഷം രൂപയുടെ സ്വർണം ഒളിപ്പിച്ചു കൊണ്ടുവന്നു. കോ​ഴി​ക്കോ​ട് കുറ്റ്യാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​യി​ല്‍ നി​ന്ന് 70 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 1446 ഗ്രാം ​സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. വെള്ളിയാഴ് അ​ര്‍​ധ​രാ​ത്രി ദോ​ഹ​യി​ല്‍ നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു മു​ഹ​മ്മ​ദ് ഷാ​ഫി.

   ചെ​ക്കിം​ഗിനിടെ സം​ശ​യം തോ​ന്നി​യ യു​വാ​വി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്. സ്വ​ര്‍​ണം പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ര്‍​ണം 1,792 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ര്‍​തി​രി​ച്ചെ​ടു​ത്ത​പ്പോ​ള്‍ 1,446 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ല​ഭി​ച്ച​ത്‌.

   Also Read- സ്വർണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവം: ബിന്ദു ഒന്നരക്കിലോ സ്വർണം കടത്തിയത് പേസ്റ്റ് രൂപത്തിലാക്കി ബൽറ്റായി ധരിച്ച്

   ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് കോഴിക്കോട്​ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട്​ യാത്രക്കാരിൽ നിന്നായി 1.18 കോടി രൂപയുടെ സ്വർണം പിടികൂടിയിരുന്നു. എയർ കസ്​റ്റംസ്​ ഇൻറലിജൻസാണ്​ കാസർകോട്​ സ്വദേശി അനിൽ കുടുലു, ആലപ്പുഴ ചേർത്തല സ്വദേശി ജോൺസൺ വർഗീസ്​ (46) എന്നിവരിൽ നിന്ന്​​ 2.66 കിലോഗ്രാം സ്വർണമിശ്രിതം പിടിച്ചത്​.

   അനിൽ കഴിഞ്ഞ ദിവസം രാത്രി ദുബൈയിൽ നിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലാണെത്തിയത്​. 1.8 കിലോഗ്രാം സ്വർണമിശ്രിതം ഹാൻഡ്​​ ബാഗിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. 73.5 ലക്ഷം രൂപ വില വരുന്ന 1,509 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ജോൺസൺ ബുധനാഴ്​ച പുലർച്ചെ ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലാണെത്തിയത്​. 1.16 കിലോഗ്രാം സ്വർണം മിശ്രിതരൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം. 45 ലക്ഷം രൂപ വില വരും.

   ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ. സുധീർ, ഐസക്​ വർഗീസ്​, എം. ഉമാദേവി, ഗഗൻദീപ്​ രാജ്​, ഇൻസ്​പെക്​ടർമാരായ എൻ. റഹീസ്​, ജി. അരവിന്ദ്​, രോഹിത്​ ഖത്രി, നരസിംഹ വേലൂരി നായിക്​, കെ. രാജീവ്​, സുമിത്​ നെഹ്​റ, പ്രമോദ്​, സുമൻ ഗോദ്ര, വി.സി. മിനിമോൾ, ഹെഡ്​ ഹവിൽദാർ അബ്​ദുൽ ഗഫൂർ, ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ്​ പിടികൂടിയത്.

   മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയതില്‍ പങ്കാളിയായത് മൂന്ന് സംഘങ്ങളിൽ പെട്ടവരാണെന്ന് പൊലീസ് ഇന്നു വ്യക്തമാക്കിയിരുന്നു. മലബാര്‍, കൊച്ചി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സംഘത്തിൽപ്പെട്ടവരാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. ബിന്ദു നേരത്തെയും സ്വർണം കടത്തിയിട്ടുണ്ടെന്നും, സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്നും പൊലീസ് പറയുന്നു. മാന്നാർ കുരട്ടിക്കാട് സ്വദേശി ബിനോയുടെ വീട് ആക്രമിച്ച്‌ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് മൂന്ന് സംഘത്തില്‍പെട്ടവരും അറസ്റ്റിലായിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടു പോയി രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ തിരിച്ചറിയുകയും വാഹനത്തിന്‍രെ നമ്പര്‍ കണ്ടെത്താനും പൊലീസിനു കഴിഞ്ഞു. ബിന്ദു നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായി. ഒന്നരക്കിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയത്. മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്ന വാദം കളവാണെന്നാണ് പൊലീസിന്റെ നിഗമനം.
   Published by:Anuraj GR
   First published:
   )}