• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

താമരശ്ശേരി സ്വദേശി ബഹറിനിൽ കൊല്ലപ്പെട്ടത് നാട്ടിലേക്ക് മടങ്ങാനിരിക്കെ

news18india
Updated: July 5, 2018, 6:02 PM IST
താമരശ്ശേരി സ്വദേശി ബഹറിനിൽ കൊല്ലപ്പെട്ടത് നാട്ടിലേക്ക് മടങ്ങാനിരിക്കെ
news18india
Updated: July 5, 2018, 6:02 PM IST
കോഴിക്കോട്: കഴിഞ്ഞദിവസം ബഹറിനിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ അബ്ജദുൾ നഹാസ് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ. പരപ്പന്‍പൊയില്‍ ജീനാല്‍തൊടുകയില്‍ ജെ ടി അബ്ദുള്ളക്കുട്ടി മാസ്റ്ററുടെ മകന്‍ അബ്ദുല്‍ നഹാസിനെയാണ് ബഹറിനിലെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നു വര്‍ഷമായി ബഹറിനിലുള്ള നഹാസ് നാട്ടിലേക്ക് മടങ്ങാനിരിക്കെ ആയിരുന്നു കൊലപാതകം.

മുഹമ്മദ് നഹാസ് കൊല്ലപ്പെട്ട വിവരം ബുധനാഴ്ച രാവിലെയാണ് നാട്ടില്‍ അറിഞ്ഞത്. തിങ്കളാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് സംശയം. രാത്രി ഒമ്പതുമണിയോടെ പേരാമ്പ്ര സ്വദേശിയായ സുഹൃത്തിനെ നഹാസ് ഫോണില്‍ വിളിച്ച് അപകടസൂചന നല്‍കിയിരുന്നു. പിന്നീട് ഫോണ്‍ എടുക്കാത്തതിനാല്‍ ഇവര്‍ നഹാസിന്‍റെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് നഹാസിന്‍റെ അയല്‍വാസിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി എപി ഹുസൈന്‍ പറഞ്ഞു.

കൈകാലുകള്‍ ബന്ധിപ്പിച്ച നിലയിലാണ് നഹാസിന്‍റെ മൃതദേഹം കണ്ടെത്തിയത്. മുറിയിലാകെ മുളകുപൊടി, എണ്ണ, അരി, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയ സാധനങ്ങൾ ചിതറി കിടന്നിരുന്നു. തലയ്ക്ക് അടിയേറ്റതിന്‍റെ അടയാളങ്ങളുമുണ്ട്. നഹാസിന്‍റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സല്‍മാനിയാ ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലെത്തിക്കാൻ ശ്രമങ്ങള്‍ തുടങ്ങി.

നേരത്തെ നാലുവര്‍ഷം ഖത്തറിലായിരുന്ന നഹാസ് നാട്ടിലെത്തിയ ശേഷം മൂന്നുവര്‍ഷം മുമ്പാണ് ബഹറിനിലേക്ക് പോയത്.
First published: July 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍