നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Pocso Case| പത്താംക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിനതടവും പിഴയും

  Pocso Case| പത്താംക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിനതടവും പിഴയും

  പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരമിട്ട്​ വിവാഹ വാഗ്ദാനം നൽകി പ്രതി പീഡിപ്പിച്ചെന്നാണ്​ പ്രോസിക്യൂഷൻ കേസ്.

  Court_order

  Court_order

  • Share this:
   തിരുവനന്തപുരം: പട്ടികജാതിക്കാരിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ (10th class girl student) പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വർഷം കഠിനതടവും (25 years rigorous imprisonment) അൻപതിനായിരം രൂപ പിഴയും വിധിച്ചു. വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വിൻ ബിജുവിനെയാണ് (23) തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം അധികം ശിക്ഷ അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

   2017-18 കാലത്താണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരമിട്ട്​ വിവാഹ വാഗ്ദാനം നൽകി പ്രതി പീഡിപ്പിച്ചെന്നാണ്​ പ്രോസിക്യൂഷൻ കേസ്. ഭീഷണിപ്പെടുത്തി പല തവണ ലോഡ്ജിൽ കൊണ്ടുപോയും പീഡിപ്പിച്ചു. കുട്ടിയുടെ സ്വർണ ഏലസും പണവും കവർന്നു. ഏലസ് ചാലയിലുള്ള സ്വർണക്കടയിൽ പ്രതി വിറ്റു. പ്രതി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചപ്പോഴാണ് താൻ ചതിക്കപ്പെ​ട്ടെന്ന് പെൺകുട്ടി അറിയുന്നത്.

   പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്​ പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. ഫോർട്ട് എ സി ജെ കെ ദിനിൽ, സി ഐ അജി ചന്ദ്രൻനായർ എന്നിവരാണ് അന്വേഷിച്ച്​ കുറ്റപത്രം സമർപ്പിച്ചത്​.

   സമ്പന്നയായ പെണ്‍കുട്ടിയെ പ്രണയിച്ചു; പതിനെട്ടുകാരന് ഇരുമ്പുകട്ട കൊണ്ട് മര്‍ദ്ദനം

   സമ്പന്നയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പരിനെട്ടുകാരന് ക്രൂര മര്‍ദ്ദനം. പാലക്കാട് മുണ്ടൂര്‍ സ്വദേശി അഫ്‌സലിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. ഇരുമ്പുകട്ട കൊണ്ടുള്ള ഇടിയില്‍ ഗുരുതരമായി പരുക്കേറ്റ അഫ്‌സല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

   ഈ മാസം 15നു മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍നിന്നാണ് അഫ്‌സലിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. ഇരുമ്പുകട്ട കൊണ്ട് നെഞ്ചിലും മുഖത്തും കാലിലും പരിക്കേല്‍പ്പിച്ച അഫ്‌സലിനെ അട്ടപ്പാടി വരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ടതിന് പിന്നാലെ, മരിച്ചെന്ന് കരുതി വഴിയില്‍ ഉപേക്ഷിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

   സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയതിന്റെ പേരിലാണ് അഫ്‌സലിനെ മര്‍ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ അക്രമിച്ചവരുടെ ബന്ധുക്കള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ പറഞ്ഞു.

   മണ്ണാര്‍ക്കാട് സ്വകാര്യ കോളജിലെ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് അഫ്‌സല്‍. അഫ്‌സലിനെ സംഘം കാറില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇതാണ് പ്രധാന തെളിവായത്.

   പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്‌സലിന്റെ ശാരീരികാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
   Published by:Rajesh V
   First published:
   )}