നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • മന്ത്രവാദ ചികിത്സയുടെ പേരിൽ യുവതിയെ പീഡിപ്പിച്ച മന്ത്രവാദിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും

    മന്ത്രവാദ ചികിത്സയുടെ പേരിൽ യുവതിയെ പീഡിപ്പിച്ച മന്ത്രവാദിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും

    പട്ടാമ്പി സ്വദേശി അബു താഹിറിനെയാണ് കോടതി ശിക്ഷിച്ചത് 

    അബു താഹിർ

    അബു താഹിർ

    • Share this:
    പാലക്കാട്: മന്ത്രവാദ ചികിത്സയുടെ പേരിൽ  യുവതിയെ പീഡിപ്പിച്ച (Sexually Assaulting) മന്ത്രവാദിക്ക്  ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. പട്ടാമ്പി (Pattambi) സ്വദേശി അബു താഹിറിനെയാണ് ഒറ്റപ്പാലം അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. 2017 ഏപ്രിൽ 8 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

    കോയമ്പത്തൂർ സ്വദേശിനിയായ 21 കാരി ബന്ധുക്കളോടൊപ്പം ആണ്ട് നേർച്ചക്കായി പട്ടാമ്പിയിലെ അബു താഹിറിന്റെ വീട്ടിലെത്തി. നേർച്ചക്ക് ശേഷവും കുറച്ച് ദിവസം  യുവതിയും ബന്ധുക്കളും 37 കാരനായ പ്രതിയുടെ വീട്ടിൽ തങ്ങിയിരുന്നു. യുവതിക്ക് നിരന്തരമായി തലവേദനയും ശരീര വേദനയും ഉണ്ടാകാറുണ്ടെന്ന്  ബന്ധുക്കൾ അബു താഹിറിനെ അറിയിച്ചു.

    യുവതിയുടെ ശരീരത്തിൽ ചെകുത്താൻ ബാധിച്ചെന്നും മന്ത്രവാദം നടത്തി ഇതൊഴിപ്പിക്കാമെന്നും പ്രതി വാഗ്ദാനം നൽകി. തുടര്‍ന്നാണ് യുവതിയെ മറ്റൊരു മുറിയിൽ വെച്ച് അബു താഹിർ പീഡിപ്പിച്ചത്.
    സംഭവത്തിൽ ബന്ധുക്കളായ രണ്ടും  മൂന്നും പ്രതികളെ കോടതി വെറുതെ വിട്ടു. കേസിൽ പതിനാല് സാക്ഷികളെ വിസ്തരിച്ചു.

    നെയ്യാറ്റിൻകര പൂവാർ ഇരട്ടക്കൊലപാതകം: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

    തിരുവനന്തപുരം നെയ്യാറ്റിന്‍കര പൂവാറിലെ ഇരട്ടക്കൊലപാതക കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. 2012ൽ ക്രിസ്തുദാസ്, ആന്‍റണി എന്നിവരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി സെൽവരാജ്, രണ്ടാംപ്രതി ജോൺ ഹസൻ എന്ന വിനോദ്, മൂന്നാംപ്രതി ആരോഗ്യ ദാസ് എന്ന വേണു, നാലാംപ്രതി അലോഷ്യസ്, ആറാംപ്രതി ജൂസാ ബി ദാസ്, ഏഴാം പ്രതി ബർണാഡ് ജേക്കബ് എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. നെയ്യാറ്റിൻകര ജില്ല അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് ജഡ്ജി എസ് സുഭാഷാണ് വിധി പ്രസ്താവിച്ചത്.

    2012 ഒക്ടോബർ 27 നായിരുന്നു പുതിയവിള സ്വദേശികളായ ക്രിസ്തുദാസും ആന്റണിയും കൊല്ലപ്പെട്ടത്. 2012 സെപ്റ്റംബറിൽ ഗോതമ്പുവിള സ്വദേശിയായ സന്ധ്യ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. സന്ധ്യയുടെ രണാനന്തര ചടങ്ങുകൾ നടന്ന ദിവസം കേസിലെ എട്ടാം പ്രതി മേരി സന്ധ്യയുടെ വീട്ടിലും കുഴിമാടത്തിലും മന്ത്രവാദം ഉൾപ്പെടെയുള്ള ആഭിചാരക്രിയകൾ നടത്തിയിരുന്നു. ഇതിൽ വിശ്വാസികൾ ഇടപെടുകയും ഇത് വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിക്കുകയുമായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പത്തംഗ സംഘം ചേർന്ന് ക്രിസ്തുദാസിനെയും ആൻറണിയെയും ആക്രമിച്ചത്. സംഭവത്തിൽ ഇവർക്കു പുറമേ ആറുപേർക്ക് കൂടെ മർദ്ദനത്തിൽ പരിക്കേറ്റിരുന്നു.

    സംഭവത്തിൽ 10 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ അഞ്ചാംപ്രതി ഫ്രാൻസിസും എട്ടാം പ്രതി മേരിയും നേരത്തെ മരിച്ചു. ഒമ്പതാം പ്രതി വെർജിൻ മേരി, പത്താം പ്രതി മേരി കുഞ്ഞ് എന്നിവരെ കോടതി വെറുതെവിട്ടിരുന്നു. ക്രിസ്തു ദാസിനെയും, ആൻറണിയെയും കൊലപ്പെടുത്തിയതിന് പ്രത്യേകം പ്രത്യേകം ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 60,000 രൂപയും പ്രതികൾ നൽകണമെന്നാണ് വിധി.
    Published by:Rajesh V
    First published:
    )}