തൃശൂർ: ഭാര്യവീട്ടിൽ താമസിക്കുന്നതിനിടെ അയൽവീട്ടിലെ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 15 വർഷം കഠിനതടവും 75000 രൂപ പിഴയും. കാട്ടൂർ സ്വദേശി നെടുപുരക്കൽ മുഹമ്മദ് ഇസ്മയിലിനെയാണ് തൃശൂർ ഒന്നാം അഡീഷണൽ കോടതി ശിക്ഷിച്ചത്. ജില്ലാ ജഡ്ജ് പി എൻ വിനോദാണ് ശിക്ഷ വിധിച്ചത്.
ചെന്താപിന്നിയിലുള്ള ഭാര്യവീട്ടിൽ താമസിക്കുന്നതിനിടെ 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പന്ത്രണ്ടും പതിന്നാലും വയസുള്ള ആൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. നാലു കുട്ടികളെ പ്രതി പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതിൽ ഒരു കുട്ടിയെ പീഡിപ്പിച്ച കേസിലെ ശിക്ഷാവിധിയാണ് ഇപ്പോൾ പുറത്തുവന്നത്.
പ്രതി മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചിരുന്നതായും കുട്ടികൾ വിചാരണയ്ക്കിടെ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി ലിജി മധുവാണ് കോടതിയിൽ ഹാജരായത്.
പതിനൊന്ന് വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ കണ്ണൂരിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തുിരുന്നു പയ്യന്നൂർ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുനീഷ് തായത്തുവയലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Also Read- കാസർഗോഡ് പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസ്; ഇടനിലക്കാരിയായ യുവതി അറസ്റ്റിൽ
പീഡനത്തിന് ഇരയായ വിവരം കുട്ടി വീട്ടിൽ ചെന്ന് മാതാപിതാക്കളോട് പറഞ്ഞതോടെയാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു. ഇതിനുശേഷം സുനീഷ് തായത്തുവയലിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തയത്.
ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ഇന്നാണ് പോലീസ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.