ഇന്റർഫേസ് /വാർത്ത /Crime / Rape case | പതിനഞ്ചുകാരിയെ തട്ടികൊണ്ട് പോയി ബലാൽസംഗം ചെയ്ത സംഭവം; പ്രതിക്ക് 25 വർഷം കഠിനതടവ്

Rape case | പതിനഞ്ചുകാരിയെ തട്ടികൊണ്ട് പോയി ബലാൽസംഗം ചെയ്ത സംഭവം; പ്രതിക്ക് 25 വർഷം കഠിനതടവ്

 പിഴ തുക കുട്ടിക്ക് നല്‍ക്കണമെന്നും സര്‍ക്കാര്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

പിഴ തുക കുട്ടിക്ക് നല്‍ക്കണമെന്നും സര്‍ക്കാര്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

പിഴ തുക കുട്ടിക്ക് നല്‍ക്കണമെന്നും സര്‍ക്കാര്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

  • Share this:

തിരുവനന്തപുരം: പതിനഞ്ചുകാരിയെ തട്ടികൊണ്ടു പോയി ബലാല്‍സംഗം (Rape case) ചെയ്ത കേസില്‍ പ്രതിക്ക് ഇരുപത്തി അഞ്ചു കൊല്ലം കഠിന തടവും അറുപതിനായിരം രൂപ പിഴയും. കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫലിനെ (22) യാണ് തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍.ജയകൃഷ്ണന്‍ ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ആറ് മാസവും കൂടുതല്‍ തടവ് അനുഭവിക്കണം.2021 ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിധി വന്നു   പ്രത്യകതയുമുണ്ട്.

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു ഇരയായ പെണ്‍കുട്ടി പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. ഒരു ബുക്ക് നല്‍കാനെന്ന വ്യാജേന കുട്ടിയുടെ വീട്ടില്‍ എത്തി വീട്ടുകാരെയും പരിച്ചയപ്പെട്ടു. ഈ പരിചയം മുതലെടുത്ത് 2020 നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒരു മണിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാതില്‍ തുറക്കാന്‍ ഫോണിലൂടെ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി വിസമ്മതിച്ചപ്പോള്‍ നാട്ടുകാരെ വിളിച്ചു ഉണര്‍ത്തി നാറ്റിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.

ഇതില്‍ ഭയന്ന് കുട്ടി വാതില്‍ തുറന്ന് കൊടുത്തപ്പോള്‍ മുറിക്കുള്ളില്‍ കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.പുറത്ത് പറഞ്ഞാല്‍ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് ശേഷം പ്രതി പല തവണ കുട്ടിയെ ശാരീരിക ബന്ധത്തിനായി വിളിച്ചെങ്കിലും കുട്ടി വഴങ്ങിയില്ല.

തുടര്‍ന്ന് മുപ്പതിനു പുലര്‍ച്ചെ പ്രതി കുട്ടിയുടെ വീടിന് മുന്നില്‍ എത്തി വാതിൽ തുറക്കണം എന്നാവശ്യപ്പെട്ട് ബഹളം വെച്ചു. വാതിൽ തുറന്നപ്പോള്‍ പ്രതി ഭീഷണിപ്പെടുത്തി കുട്ടിയെ തന്റെ ബൈക്കില്‍ ബലമായി കയറ്റി മണ്‍റോത്തുരുത്തിലുള്ള ഒരു റിസോര്‍ട്ടില്‍ കൊണ്ട് പോയി. അവിടെ വെച്ച് ഐസ്‌ക്രീമില്‍ മായം ചേര്‍ത്ത് കുട്ടിയെ മയക്കിയതിന് ശേഷം ബലാല്‍സംഗം ചെയ്തു.കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി.

കുട്ടിയെ ഭീഷണിപ്പെടുത്തി കടന്ന് കളയാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് മണ്‍റോത്തുരുത്തില്‍ വെച്ച് പിടിച്ചു. കുട്ടിയും ഒപ്പമുണ്ടായിരുന്നു. കുട്ടിയുടെ വസ്ത്രത്തിന്റെ ശാസ്ത്രിയ പരിശോധനയില്‍ ബീജത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ഡി എന്‍ എ പരിശോധനയില്‍ ബീജം പ്രതിയുടേതാണെന്ന് തെളിഞ്ഞിരുന്നു.

Also Read- ബൈക്ക് റിപ്പയറിങ്ങിനേച്ചൊല്ലി വാക്കുതർക്കം; തിരുവനന്തപുരത്ത് യുവാവിന് തലയിൽ വെടിയേറ്റു

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി.പ്രോസിക്യൂഷന്‍ ഇരുപത്തി ഒന്ന് സാക്ഷികള്‍, മുപ്പത്തി മൂന്ന് രേഖകള്‍, ഏഴ് തൊണ്ടിമുതലുകള്‍ കോടതിയില്‍ ഹാജരാക്കി. മെഡിക്കല്‍ കോളേജ് സി ഐ പി.ഹരിലാലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പിച്ചത്. പിഴ തുക കുട്ടിക്ക് നല്‍ക്കണമെന്നും സര്‍ക്കാര്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

First published:

Tags: Child rape, Kerala police, Thiruvananthapuram