• HOME
 • »
 • NEWS
 • »
 • crime
 • »
 • MAN GETS 6 YEAR IMPRISONMENT FOR SEXUALLY ABUSE DAUGHTER IN THIRUVANANTHAPURAM

മകളെ പീഡിപ്പിച്ച പിതാവിന് ആറു വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും

പ്രതി മകളെ പീഡിപ്പിച്ച വിവരം ആദ്യ ഭാര്യയിലെ മകന്‍ ചൈല്‍ഡ് ലൈനില്‍ അറിയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ആറു വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. ആറ്റിങ്ങൽ ചേങ്കോട്ടുകോണം സ്വദേശിയായ ഉണ്ണികൃഷ്ണനെയാണ് ശിക്ഷിച്ചത്. ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ ( പോക്സോ)​ കോടതി ജഡ്ജ് പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്.

  സ്ഥിരം മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നമുണ്ടാക്കിയിരുന്ന ഉണ്ണികൃഷ്ണൻ മകളെ ഉപദ്രവിക്കുകയായിരുന്നു. ഭാര്യയ്ക്കും മകൾക്കും മാനസിക അസ്വാസ്ഥ്യമുള്ള മകനുമൊപ്പം താമസിച്ചുവരവെയാണ് സംഭവം. ഉണ്ണികൃഷ്ണൻ മകളെ പീഡിപ്പിച്ച വിവരം ആദ്യ ഭാര്യയിലെ മകന്‍ ചൈല്‍ഡ് ലൈനില്‍ അറിയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് കേസെടുക്കുകയും ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം നടക്കുമ്പോൾ മകൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.

  ലൈംഗിക പീഡനത്തിന് ആറു വര്‍ഷം കഠിനതടവും അന്‍പതിനായിരം രൂപ പിഴും ശിക്ഷിച്ചു. ലൈംഗിക അതിക്രമത്തിന് മൂന്ന് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക ഇരയായ പെൺകുട്ടിക്ക് നല്‍കണം. പിഴത്തുക കെട്ടിവയ്ക്കാത്ത പക്ഷം ഒരു വര്‍ഷവും മൂന്നു മാസവും കൂടി അധികമായി കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും വിചാരണ തടവുകാലം ശിക്ഷയിളവ് നല്‍കാമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോത്തന്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷനുവേണ്ടി പോക്സോ കോടതി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം. മുഹസിന്‍ ഹാജരായി.

  വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിന് മരണം വരെ കഠിനതടവും 1.6 ലക്ഷം രൂപ പിഴയും

  പതിനാറുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണായിക്കിയ യുവാവിന് മരണം വരെ കഠിന തടവിന് ശിക്ഷിച്ച് കോടതി. കോഴിക്കോട് കല്ലായി കപ്പക്കല്‍ മുണ്ടിപ്പറമ്പ് മുഹമ്മദ് ഹര്‍ഷാദിനാണ് (29) പോക്സോ പ്രത്യേക കോടതി ജഡ്ജി സി.ആര്‍. ദിനേഷ് കഠിനതടവ് വിധിച്ചത്. പ്രതിക്ക് വിവിധ വകുപ്പുകളിലായി 27 വര്‍ഷം കഠിനതടവ് വേറെയും വിധിച്ചു. ഇതു കൂടാതെ 1.6 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

  Also Read- മരിക്കുന്നതിന് മുമ്പ് നഗ്നനായി ഓടുന്ന ദൃശ്യം സിസിടിവിയിൽ; കൊച്ചിയിൽ യുവാവിന്‍റെ മരണത്തിൽ ദുരൂഹത

  പ്രതി പിഴ ഒടുക്കിയാൽ ഒരു ലക്ഷം രൂപ ലീഗൽ സർവീസസ് അതോറിറ്റി വഴി പെൺകുട്ടിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. സംഭവത്തിന് ശേഷം പെൺകുട്ടിക്ക് നേരിട്ട മാനസികാഘാതത്തിന് നഷ്ടപരിഹാരമായാണ് പിഴത്തുകയെന്നും കോടതി വ്യക്തമാക്കി. പ്രണയം നടിച്ച് പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് യുവാവ് ലൈംഗികമായി പീഡിപ്പിച്ചത്.

  2020 മേയ് ഒന്നിന് കുട്ടി ശുചിമുറിയിൽ പ്രസവിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രി വഴിയാണ് വെള്ളയിൽ പൊലീസ് പീഡനക്കേസ് രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടുകൂടുകയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയുമായിരുന്നു. ആശുപത്രി വഴി ലഭിച്ച പരാതിയില്‍ ഡി.എന്‍.എ പരിശോധനാഫലം അടക്കം കുറ്റപത്രം 90 ദിവസത്തിനകം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല.

  കോവിഡ് സമയമായിരുന്നിട്ടും വളരെ വേഗം അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് സാധിച്ചു. 2021 മാർച്ചിൽ ആരംഭിച്ച വിചാരണ നടപടികൾക്കൊടുവിലാണ് ഇന്ന് കോടതി വിധി പറഞ്ഞത്. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ. സുനില്‍കുമാര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. കേസില്‍ ഇരയായ പെണ്‍കുട്ടിയടക്കം 52 സാക്ഷികളെ വിസ്തരിച്ചു. വെള്ളയില്‍ സ്റ്റേഷൻ ഹൌസ് ഓഫീസർ ജി. ഗോപകുമാറാണ് അന്വേഷിച്ചത്. കണ്ണൂര്‍ ഫോറന്‍സിക് ഡി.എന്‍.എ വിഭാഗം അസി. ഡയറക്ടര്‍ അജേഷ് തെക്കടവനാണ് ഡി. എന്‍. എ പരിശോധന നടത്തിയത്​.
  Published by:Anuraj GR
  First published:
  )}