കൊച്ചി: ഓൺലൈൻ ഷോപ്പിങ് സൈറ്റിലൂടെ വാച്ച് ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് വെള്ളം നിറച്ച ഗര്‍ഭനിരോധന ഉറ. എറണാകുളം ജില്ലയിലെ കരുമാല്ലൂരിലാണ് വാച്ച് ഓർഡർ ചെയ്തയാൾ കബളിപ്പിക്കപ്പെട്ടത്. വാച്ചിനു പകരമായി ഇയാൾക്ക് ലഭിച്ചത് വെള്ളംനിറച്ച ഗര്‍ഭനിരോധന ഉറ. കരുമാല്ലൂര്‍ തട്ടാംപടി സ്വദേശി അനില്‍കുമാറാണ് തട്ടിപ്പിന് ഇരയായത്.
രണ്ടുദിവസം മുമ്പാണ് ഒരു പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പ് വഴി 2200 രൂപയുടെ വാച്ച് അനിൽകുമാർ ഓര്‍ഡര്‍ ചെയ്തത്. ക്യാഷ് ഓൺ ഡെലിവറി ഓപ്ഷനാണ് ഇദ്ദേഹം പണം അടയ്ക്കുന്നതിനായി നൽകിയത്. ശനിയാഴ്ച ഉച്ചയോടെ ആ കൊറിയറുമായി രണ്ട് യുവാക്കള്‍ ബൈക്കില്‍ അനില്‍കുമാറിന്റെ വീട്ടിലെത്തി. അനില്‍കുമാറില്‍നിന്ന് പണം വാങ്ങിയ ശേഷമാണ് അവര്‍ കൊറിയര്‍ കൈമാറിയത്.
എന്നാൽ കൊണ്ടുവന്ന കൊറിയറിന് ഭാരം കൂടുതലാണെന്ന് മനസിലാക്കിയ അനില്‍കുമാര്‍ ബൈക്കിൽ എത്തിയവരുടെ മുന്നിൽവെച്ച് കൊറിയര്‍ തുറന്നു നോക്കി. അപ്പോഴാണ് വാച്ചിനു പകരം ഗര്‍ഭനിരോധന ഉറയില്‍ വെള്ളംനിറച്ച നിലയിലുള്ള പൊതി കണ്ടെത്തിയത്. ഉടനെ അനിൽകുമാറും വീട്ടുകാരും ചേർന്ന് കൊറിയറുമായി എത്തിയവരെ തടഞ്ഞുവയ്ക്കുകയും പോലീസിനെ വിളിപ്പിച്ച് കൈമാറുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയാണോ അതോ കൊറിയര്‍ ഏജന്‍സിയാണോ തിരിമറി നടത്തിയതെന്ന് അന്വേഷണത്തിലൂടെ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസും അനിൽകുമാറും.
Arrest | ക്രിപ്റ്റോ കറൻസിയുടെ പേരിൽ ഒന്നരക്കോടി തട്ടിയ ആൾ അറസ്റ്റിൽ
മലപ്പുറം: ക്രിപ്റ്റോ കറന്‍സിയുടെ(Crypto Currency) പേരില്‍ ഒന്നരക്കോടി രൂപ തട്ടിയയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. മലപ്പുറം നിലമ്ബൂര്‍ പോത്തുകല്ല് ഭൂതാനം കോളനി വട്ടപറമ്പന്‍ യൂസുഫ് (26) ആണ് അറസ്റ്റിലായത്. മലപ്പുറം സൈബര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. പോത്തുകല്ല് സ്വദേശി മലപ്പുറം സൈബര്‍ ക്രൈം സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു യൂസഫിനെതിരെ പൊലീസ് അന്വേഷണം നടത്തിയത്.
മലപ്പുറം സൈബര്‍ ക്രൈം പൊലീസ് സിഐ സി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്താൻ അന്വേഷണം നടത്തി. ഇയാൾക്ക് ബംഗളരുവിലും ബന്ധങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഒടുവിൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന് പിന്നാലെ ശനിയാഴ്ച മലപ്പുറത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
Also Read-
കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥിനിക്ക് പരിക്ക്; കാലിൽ 22 തുന്നൽ
പരാതിക്കാരനുമായി അടുപ്പം സ്ഥാപിച്ചാണ് പ്രതി അക്കൗണ്ട് രഹസ്യങ്ങള്‍ മനസ്സിലാക്കിയത്. പിന്നീട് ഇത് ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്ത പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
'പതിനാലുകാരിയെ പീഡിപ്പിച്ചശേഷം തലയ്ക്കടിച്ച് കൊന്നു'; വിഴിഞ്ഞം കൊലക്കേസ് പ്രതിയുടെ വെളിപ്പെടുത്തൽ; പൊലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: വയോധികയെ തലയ്ക്കടിച്ച് കൊന്ന് സ്വർണം കവർന്ന കേസിലെ പ്രതികൾ മുമ്പ് ഒരു കൊലപാതകം കൂടി ചെയ്തതായി പൊലീസിനോട് സമ്മതിച്ചു. അയല്‍വാസിയെ കൊലപ്പെടുത്തി, സ്വർണം കവർന്ന കേസിലെ പ്രതികളായ റഫീക്കാ ബീവി, മകന് ഷഫീഖ് എന്നിവരാണ് ഒരു വര്‍ഷം മുന്‍പ് കോവളത്ത് പെൺകുട്ടി പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിലും പ്രതികളെന്ന് വ്യക്തമായി. പതിനാലുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചശേഷം തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പീഡന വിവരം പുറത്തു പറയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പ്രതി പറഞ്ഞു. ഷഫീഖിന്റെ വെളിപ്പെടുത്തലിൽ പൊലീസ് പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.