കോട്ടായി: പാലക്കാട് കോട്ടായിയില്‍ ഭാര്യാമാതാവിനെ വെട്ടി പരിക്കേല്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അയിലൂര്‍ കല്‍മൊക്കില്‍ സിദ്ദിക്കിനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്. പുളിന്തറയില്‍ അഹമ്മദ്കുട്ടിയുടെ ഭാര്യ ആസിയ (48)ക്കാണ് വെട്ടേറ്റത്. 17നു പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം.
ആസിയയുടെ മകള്‍ സുള്‍ഫിയ (29)ഭര്‍ത്താവ് സിദ്ദിക്കുമായുള്ള കുടുംബവഴക്കിനെ തുടര്‍ന്നു സ്വന്തം വീട്ടിലാണു താമസം. 17നു പുലര്‍ച്ചെ പുളിന്തറയിലെ വീട്ടിലെത്തിയ സിദ്ദിക് വാതിലില്‍ മുട്ടി വിളിച്ചു. വാതില്‍ തുറന്ന ആയിഷയെ കയ്യില്‍ കരുതിയിരുന്ന വാക്കത്തികൊണ്ടു വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൈപ്പത്തിക്കു താഴെയും കാലിനും ചുമലിലും വെട്ടേറ്റ വീട്ടമ്മയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ വധശ്രമത്തിനാണു കേസെടുത്തിട്ടുള്ളത്. പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.ഷൈന്‍, എസ്ഐമാരായ സി.ആര്. ദിനേഷ്, പി.എം.കനകരാജ്, എഎസ്ഐ സി.സന്തോഷ്, സിപിഒ സി.ജയപ്രകാശ്, ആര്.ശ്രുതി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Also read:
Arrest |കഞ്ചാവ് പിടിക്കാന്‍ 21കാരന്റെ വീട്ടിലെത്തി; പോലീസ് കണ്ടെടുത്തത് തോക്ക് അടക്കമുള്ള മാരകയുധങ്ങള്‍
Murder|കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു; തടയാൻ ശ്രമിച്ച സഹോദരിയുടെ കൈവെട്ടി
കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കൊട്ടാരക്കര നെടുവത്തൂർ പുല്ലാമല സ്വദേശി രാജനാണ് (64) ഭാര്യ രമയെ (56)കൊന്ന് സ്വയം ജീവനൊടുക്കിയത്. ദിവസങ്ങളായി തുടരുന്ന കുടുംബ വഴക്കിനൊടുവിലാണ് ആക്രമണം.
രാജന്റെ അക്രമം തടയാനെത്തിയ രമയുടെ സഹോദരി രതിക്കും പരിക്കേറ്റിട്ടുണ്ട്. രതിയുടെ കൈ രാജൻ വെട്ടിമാറ്റി. രമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. റബര്‍ തോട്ടത്തിലൂടെ നടന്ന് പോവുകയായിരുന്ന രമയെ രാജന് പതുങ്ങിയിരുന്ന് ആക്രമിച്ചതായാണ് വിവരം. വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ വിറകുവെട്ടാനെത്തിയതായിരുന്നു രമയും സഹോദരിയും. ഇവിടെ ഒളിച്ചിരുന്ന രാജന് ആക്രമിക്കുകയായിരുന്നു. രമയെ കൊലപ്പെടുത്തിയ ശേഷം തൊട്ടടുത്ത പുരയിടത്തില്‍ എത്തി രാജന് തൂങ്ങിമരിക്കുകയും ചെയ്തു.
രമ മരിച്ചെന്ന് ഉറപ്പിച്ച ശേഷം രാജന് ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് രമയും രാജനും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.