• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest |സിനിമയില്‍ അവസരം ലഭിക്കാനായി കാര്‍ വാടകയ്ക്കെടുത്ത് ഷൂട്ടിങ് സംഘങ്ങള്‍ക്ക് വില്‍പ്പന നടത്തി; പ്രതി പിടിയില്‍

Arrest |സിനിമയില്‍ അവസരം ലഭിക്കാനായി കാര്‍ വാടകയ്ക്കെടുത്ത് ഷൂട്ടിങ് സംഘങ്ങള്‍ക്ക് വില്‍പ്പന നടത്തി; പ്രതി പിടിയില്‍

ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കാര്‍ ആവശ്യമുണ്ടെന്ന് പറഞ്ഞായിരുന്നു ഇയാള്‍ വാഹനം കൈക്കലാക്കിയത്.

  • Share this:
    കൊരട്ടി: വാടകയ്‌ക്കെടുത്ത കാര്‍ മറിച്ചു വിറ്റ് തട്ടിപ്പു നടത്തുന്നയാള്‍ പിടിയില്‍. തൃശൂര്‍ മുരിയാട് സ്വദേശി വിശോഭിനെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കാര്‍ ആവശ്യമുണ്ടെന്ന് പറഞ്ഞായിരുന്നു ഇയാള്‍ വാഹനം കൈക്കലാക്കിയത്.

    സിനിമാ ഷൂട്ടിങ് സംഘങ്ങള്‍ക്കാണ് കാര്‍ മറിച്ചു കൊടുത്തത്. കാറുടമയുടെ പരാതിപ്രകാരം കൊരട്ടി പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പറഞ്ഞ സമയം കഴിഞ്ഞിട്ടും ഇയാള്‍ കാര്‍ തിരിച്ചുകൊണ്ടുവന്നില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി. ഇതിനിടെയാണ്, കാറുടമ പൊലീസിന്റെ സഹായം തേടിയത്. കേരളത്തില്‍ നിന്ന് ബംഗ്ലൂരുവിലേയ്ക്കാണ് പ്രതി കടന്നത്. ബംഗ്ലുരുവില്‍ എത്തിയാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.

    ഇങ്ങനെ കാറുകള്‍ ഷൂട്ടിങ് സംഘത്തിന് മറിച്ചുനല്‍കി സിനിമയില്‍ അവസരം കിട്ടാനായിരുന്നു നീക്കം. സമാനമായി ഷൂട്ടിങ് സംഘങ്ങള്‍ക്ക് കാറുകള്‍ സ്ഥിരമായി കൈമാറാറുണ്ട്. ഇത്തരം കൈമാറ്റങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

    Also read: Cannabis Seized | അതിഥി തൊഴിലാളികളുമായി വന്ന ടൂറിസ്റ്റ് ബസിൽ കഞ്ചാവ് കടത്ത്; ഡ്രൈവർമാരടക്കം അഞ്ച് പേർ അറസ്റ്റിൽ

    Spirit Seized | മീൻവണ്ടിയിൽ ഒളിപ്പിച്ച് കടത്തിയത് 1050 ലിറ്റർ സ്പിരിറ്റ്; രണ്ട് പേർ അറസ്റ്റിൽ 

    പാലക്കാട് ചിറ്റൂരിൽ വൻ സ്പിരിറ്റ് വേട്ട. വ്യാജ കള്ള് നിർമ്മിക്കാൻ മീൻവണ്ടിയിൽ ഒളിപ്പിച്ച് കടത്തിയ 1050 ലിറ്റർ സ്പിരിറ്റ് എക്സൈസ് ഇൻറലിജൻസ് പിടികൂടി. മാംഗ്ലൂരിൽ നിന്നും ചിറ്റൂരിലേക്ക് കടത്തിയ സ്പിരിറ്റാണ് എക്സൈസ് പിടികൂടിയത്. കേസിൽ ഇരിങ്ങാലക്കുട സ്വദേശി ഷബീബ്, നെടുമ്പാശ്ശേരി സ്വദേശി വിഷ്ണു എന്നിവരെ അറസ്റ്റ് ചെയ്തു.

    രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഇൻ്റലിജൻസ് ഇൻസ്പെക്ടർ സി. സെന്തിൽകുമാറിൻ്റെ നേതൃത്വത്തിൽ ചിറ്റൂർ അഞ്ചാം മൈലിൽ നിന്നുമാണ് സ്പിരിറ്റുമായെത്തിയ വാഹനം പിടികൂടിയത്. 35 ലിറ്റർ സ്പിരിറ്റ് അടങ്ങിയ 30 കന്നാസുകളാണ് വാഹനത്തിലുണ്ടായിരുന്നത്. അഴുകിയ മീൻ പെട്ടികൾക്കടിയിലാണ് സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്.

    ഏത് തെങ്ങിൻ തോപ്പിലേക്കാണ് കൊണ്ടുവന്നതെന്നതുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് എക്സൈസ് വ്യക്തമാക്കി. ഇൻസ്പെക്ടർ സി ശെന്തിൽകുമാർ, പ്രിവൻ്റീവ് ഓഫീസർമാരായ എ കെ സുമേഷ്, ജയരാജ്, അജിത്, പി. ഷാജി, രാജ് മോഹൻ, എം എസ്  മിനു, ഡ്രൈവർ ജയപ്രകാശ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.
    Published by:Sarath Mohanan
    First published: