വെള്ളിയാഴ്ച രാത്രി 8.30- നാണ് സംഭവം. പുതുപ്പള്ളി സ്വദേശിയോട് ബിയര്‍ വാങ്ങി നല്കാന് ആവശ്യപ്പെട്ടപ്പോള്‍ അതുചെയ്യാത്തതിലുള്ള വിരോധം മൂലമാണ് കുപ്പികൊണ്ടടിച്ചത്.
കായംകുളം, വള്ളികുന്നം പോലീസ് സ്റ്റേഷനുകളില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് മോനുവെന്ന് പോലീസ് പറഞ്ഞു. മോനുവിനോടൊപ്പമുണ്ടായിരുന്ന അഖില്‍ അസ്കര്‍ (മൈലോ) സുഭാഷ് എന്നിവര്‍ ഒളിവിലാണെന്ന് എസ്എച്ച്ഒ മുഹമ്മദ് ഷാഫി പറഞ്ഞു.
Arrest |മോഷണക്കേസില്‍ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടി; പ്രതി അറസ്റ്റില്‍
മലപ്പുറം: അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ മോഷണക്കേസില്‍ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയില്‍. പൂവത്തിക്കല്‍ മുല്ലഞ്ചേരി മനാഫ് (29) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നിരവധി മോഷണ കേസുകളുമായി ബന്ധപ്പെട്ട് കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് നാടുകടത്തപ്പെട്ട പൂവ്വത്തിക്കല്‍ സ്വദേശി അബ്ദുല്‍ അസീസ് എന്ന അറബി അസീസിന്റെ കൂട്ടാളിയാണ് മനാഫെന്നും അറബി അസീസിന്റെ മാതാവിന്റെ മാലയാണ് മനാഫ് പൊട്ടിച്ചോടിയതെന്നും അരീക്കോട് ഇന്‍സ്പക്ടര്‍ ലൈജുമോന് പറഞ്ഞു.
മാല പൊട്ടിച്ചോടുന്നതിനിടെ പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു. അരീക്കോടും സമീപ പ്രദേശങ്ങളിലുമായി നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് പിടിയിലായ മനാഫ്. പ്രതിയുടെ കൈവശമുണ്ടായിരുന്ന മാലയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.