നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആറുവയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

  ആറുവയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

  News18

  News18

  • Last Updated :
  • Share this:
   ഭോപ്പാൽ: ആറുവയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് മധ്യപ്രദേശിലെ പ്രത്യേക പോക്സോ കോടതി വധശിക്ഷ വിധിച്ചു. ഭാര്യയെ നിരന്തരം സംശയിച്ചിരുന്ന 42കാരൻ കൊല്ലപ്പെട്ട ഇര തന്റെ രക്തത്തിൽ പിറന്ന മകളല്ലെന്നാണ് വിശ്വസിച്ചിരുന്നതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. 2017 മാർച്ച് 15ന് കുട്ടിയെ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനുശേഷം ഷാൾ ഉപയോഗിച്ച് കെട്ടിത്തൂക്കി. അപൂര്‍വങ്ങളിൽ അപൂർവമായ കേസെന്ന് വിലയിരുത്തിയ പോക്സോ പ്രത്യേക കോടതി സ്പെഷ്യൽ ജഡ്ജ് കുമുദിനി പട്ടേൽ‌ പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

   പ്രതി ഇരയെ ബലാത്സംഗം ചെയ്തതായും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായും പോസ്റ്റ്മോർട്ട് റിപ്പോർട്ടിൽ വ്യക്തമായി. ഡിഎൻഎ തെളിവുകളും എതിരായതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റവാളിയായി വിധിച്ചത്. 'കേസിലെ പ്രധാന സാക്ഷി തന്നെ പ്രതിയായി. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടും ഡിഎൻഎ പരിശോധനാഫലവും കേസ് നിർണായകമായതായി'- ഡയറക്ടർ‌ ജനറൽ ഓഫ് പ്രോസിക്യൂഷൻ രാജേന്ദ്രകുമാർ പറഞ്ഞു. സമാനമായ കേസുകളിൽ ഈ വർഷം വധശിക്ഷ ലഭിച്ചവരുടെ എണ്ണം 21 ആയെന്നും അദ്ദേഹം പറഞ്ഞു.
   First published:
   )}