പാലക്കാട്: ഒന്‍പതു വയസ്സുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസില്‍ പ്രതിയ്ക്ക് എട്ടുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. കഞ്ചിക്കോട് ചുള്ളിമട ശിവാജി നഗറില്‍ അബ്ദുള്ളയ്ക്കാണ് (49) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി ജി. രാജേഷ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് എട്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ അഞ്ചുവര്‍ഷം കഠിന തടവനുഭവിച്ചാല്‍ മതി. പിഴത്തുക അതിക്രമത്തിനിരയായ കുട്ടിക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധികതടവനുഭവിക്കണം. 2020 മേയിലാണ് കേസിനാസ്പദമായ സംഭവം.
വാളയാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ എസ്.ഐ.മാരായ മനോജ് കെ. ഗോപി, എ.ഒ. ഷാജി, എ. ഹരിദാസന് എന്നിവര്‍ അന്വേഷണം പൂര്‍ത്തിയാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ശോഭന ഹാജരായി.
പൊന്നാനി: സമൂഹമാധ്യമങ്ങള്‍ വഴിയും റോഡരികില്‍ പോസ്റ്റര്‍ (poster) പതിച്ചും സ്ത്രീയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. പാലക്കാട് കുമരനെല്ലൂര്‍ അമേറ്റിക്കര സ്വദേശി തോട്ടുപുറത്ത് ടിഎസ് ശ്രീജിനെയാണ് (28) പൊന്നാനി പോലീസ് അറസ്റ്റ് (arrest) ചെയ്തത്. മാര്‍ച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം.
എടപ്പാള്‍ മുതല്‍ ആനക്കര വരെയുള്ള ഭാഗങ്ങളില്‍ റോഡരികിലെ ചുവരുകളിലാണ് സമീപപ്രദേശത്തെ സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും ഫോണ്‍ നമ്പറും ഫോട്ടോയും സഹിതമുള്ള പോസ്റ്ററുകള്‍ പതിച്ചത്. തുടര്‍ന്ന് സ്ത്രീയും ബന്ധുക്കളും പോലീസില്‍ പരാതി നല്കി. പോലീസെത്തി പോസ്റ്ററുകള്‍ പറിച്ചുകളയുകയും സമീപത്തുള്ള യുവാവിനെ ചോദ്യം ചെയ്യുകയും ചെയ്തു.
ഈ യുവാവില്‍നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിക്കുന്നത്. ചുവപ്പ് നിറമുള്ള സ്കൂട്ടറിലെത്തിയ ഒരാള്‍ പോസ്റ്റര്‍ ഒട്ടിക്കുന്നത് കണ്ടെന്ന് പറഞ്ഞ യുവാവ് വാഹന നമ്പറിന്റെ സൂചനയും നല്കി. തുടര്‍ന്നാണ് അമേറ്റിക്കര സ്വദേശി ശ്രീജിനെ അറസ്റ്റ് ചെയ്തത്.
മധ്യവയസ്കയായ സ്ത്രീയുടെ വീടിന് സമീപത്ത് ഇയാള്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് തടസ്സം നിന്നതിനാലാണ് പോസ്റ്റര്‍ ഒട്ടിച്ച് അപമാനിച്ചതെന്നും ഇയാളുടെ മൊബൈലില്‍നിന്ന് തന്നെയാണ് പോസ്റ്റര്‍ തയാറാക്കിയതെന്നും പോലീസ് പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.