തിരുവനന്തപുരം: രണ്ടര വയസ്സുള്ള മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ അച്ഛന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി വിധിച്ചു. മുട്ടട സ്വദേശിയെയാണ് ശിക്ഷിച്ചത്. ജഡ്ജി ആർ.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം.
2018 ഫെബ്രുവരി അവസാന ആഴ്ച്ചയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയും ഭാര്യയും മകളുമായിട്ട് ഒരുമിച്ച് താമസിച്ച് വരവേയാണ് സംഭവം. ഭാര്യയുടെ രക്ഷിതാക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. സംഭവ ദിവസങ്ങളിൽ പ്രതിയും ഭാര്യയും ഇരയായ കുട്ടിയും രാത്രി ഒരുമിച്ചാണ് കിടക്കുന്നത്.
കുട്ടി രാത്രി സമയങ്ങളിലും മറ്റും സ്ഥിരമായി കരയുമായിരുന്നു. മൂത്രം ഒഴിക്കുമ്പോൾ വേദനയെന്നും കുട്ടി പറഞ്ഞിരുന്നു. തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് സ്വകാര്യ ഭാഗത്തുള്ള മുറിവ് അമ്മ കണ്ടത്. മുറിവ് എങ്ങനെയുണ്ടായെന്ന് ചോദിച്ചപ്പോൾ കുട്ടി കരയുകയല്ലാതെ മറുപടി പറഞ്ഞില്ല. പ്രതിയെ ഭാര്യയക്ക് സംശയമുണ്ടിയിരുന്നു. പ്രസവിച്ചത് മുതൽ കുട്ടി തന്റേതല്ലായെന്ന് പറഞ്ഞ് ഇയാൾ ഭാര്യയോട് ബഹളം വെയ്ക്കുന്നത് പതിവായിരുന്നു.
Also Read-
Pocso Case | പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് കഠിന തടവ്
ഭാര്യയ്ക്ക് വേറെ ബന്ധമുണ്ടെന്നും ഇത് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്നും പ്രതി പറഞ്ഞത് സംശയം വർദ്ധിപ്പിച്ചു. ഒരു ദിവസം രാത്രി കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്നപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് കുട്ടിയുടെ അമ്മ കണ്ടു. ഇവർ ബഹളം വെച്ചപ്പോൾ പ്രതി ഭീഷണിപ്പെടുത്തി. അടുത്ത ദിവസവും പ്രതി ഇത് ആവർത്തിച്ചു.
Also Read-
Caste Murder | മകള്‍ ജാതി മാറി വിവാഹം ചെയ്തു; ഭാര്യയേയും രണ്ട് മകളേയും കൊന്ന് ഗൃഹനാഥന് ആത്മഹത്യ ചെയ്തു
പിന്നെ കുട്ടിയെ രാത്രി അമ്മുമ്മയുടെ അടുത്ത് കിടത്തി. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പീഡനത്തിലുണ്ടായ പരുക്ക് ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടർമാർ ഇടപെട്ടാണ് പൊലീസിൽ വിവരം അറിയിച്ചത്. മാസങ്ങളുടെ ചികിൽസയക്ക് ശേഷമാണ് ഭേദമായത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. രണ്ടര വയസ്സുകാരിയായതിനാൽ കുട്ടിയെ സാക്ഷിയാക്കാൻ പറ്റിയിരുന്നില്ല. പ്രധാന സാക്ഷിയായ അമ്മ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.
കുട്ടി തറ്റേതെല്ലായെന്ന് ആരോപിച്ച് സ്വന്തം മകളെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലായെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. പേരുർക്കട സിഐയായിരുന്ന കെ. സ്റ്റുവർട്ട് കീലറാണ് കേസ് അന്വെഷിച്ചത്. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.