• HOME
 • »
 • NEWS
 • »
 • crime
 • »
 • Life term Jail | അശ്ലീലസംഭാഷണം എതിർത്തതിന് വീട്ടമ്മയെ വെട്ടിക്കൊന്ന കേസ്; അയൽവാസിക്ക് ജീവപര്യന്തം തടവ്

Life term Jail | അശ്ലീലസംഭാഷണം എതിർത്തതിന് വീട്ടമ്മയെ വെട്ടിക്കൊന്ന കേസ്; അയൽവാസിക്ക് ജീവപര്യന്തം തടവ്

കേസിൽ കൂറുമാറിയ ഒന്നാം സാക്ഷി കൊല്ലപ്പെട്ട സരസമ്മയുടെ മകന്‍ ഓമനക്കുട്ടന്‍, രണ്ടാം സാക്ഷി ഇയാളുടെ ഭാര്യ അജിത എന്നിവർക്കെതിരെ കോടതി കേസെടുത്തു...

Court_order

Court_order

 • Last Updated :
 • Share this:
  ആലപ്പുഴ: അശ്ലീല സംഭാഷണം എതിർത്തതിന് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഏഴു വർഷത്തിനുശേഷമാണ് ശിക്ഷ വിധിച്ചത്. നീലംപേരൂര്‍ ഒന്നാം വാര്‍ഡ് കൈനടി അടിച്ചിറ വീട്ടില്‍ വാസുദേവന്റെ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ കൈനടി അടിച്ചിറയില്‍ പ്രദീപ് കുമാറിന് (46) ജീവപര്യന്തം ശിക്ഷ വിധിച്ചത്. ആലപ്പുഴ ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി - 3 ജഡ്ജ് പി എന്‍ സീതയാണ് 302ാം വകുപ്പ് പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

  ജീവപര്യന്തത്തിന് പുറമെ 447-ാം വകുപ്പ് പ്രകാരം പ്രതി ഒരു വര്‍ഷം കഠിന തടവ് കൂടി അനുഭവിക്കണം. കൂടാതെ ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേസിലെ ഒന്നാം സാക്ഷി കൊല്ലപ്പെട്ട സരസമ്മയുടെ മകന്‍ ഓമനക്കുട്ടന്‍, രണ്ടാം സാക്ഷി ഇയാളുടെ ഭാര്യ അജിത, മൂന്നാം സാക്ഷി സരസമ്മയുടെ ഭര്‍തൃസഹോദരന്‍ അനിയന്‍ എന്നിവര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്തിരുന്നു.

  2004 മെയ് 10നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രദീപ് കുമാര്‍ അശ്ലീല ചുവയോടെ സംസാരിക്കുന്നത് സരസമ്മ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ പ്രദീപ് കുമാര്‍ കൈവശം കരുതിയ വെട്ടുകത്തി ഉപയോഗിച്ച്‌ സരസമ്മയുടെ കഴുത്തിലും മുഖത്തും കൈയിലും വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. അപ്പോള്‍ വീട്ടിലുണ്ടായിരുന്ന മകന്‍ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മകനെ ഒന്നും ചെയ്യരുതെയെന്ന് പറഞ്ഞ് സരസമ്മ തടസം പിടിക്കുന്നതിനിടെയാണ് വീണ്ടും വെട്ടേറ്റത്.

  വെട്ടേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സരസമ്മയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ന് തന്നെ മരണം സംഭവിക്കുകയായിരുന്നു. കൈനടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 11 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകളും 4 തൊണ്ടി സാധനങ്ങളും തെളിവാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി പി ഗീത ഹാജരായി.

  Sexual Abuse | ബസിൽ കയറുന്നതിനിടെ വിദ്യാർഥിനിക്ക് ലൈംഗികാതിക്രമം; എഴുപതുകാരൻ അറസ്റ്റിൽ

  പത്തനംതിട്ട: അമ്മയ്ക്കൊപ്പം ബസിലേക്ക് കയറുന്നതിനിടെ പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച എഴുപതുകാരൻ അറസ്റ്റിൽ. തോലുഴം കുടമുക്ക് മാമ്മൂട് ചരുവിളയില്‍ ശ്രീജിത്ത് ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ് അറസ്റ്റിലായത്. അടൂർ പട്ടണത്തിൽവെച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കെ.എസ്.ആര്‍.ടി.സി കോര്‍ണറിലെ ബസ്ബേയില്‍ നിന്ന് അമ്മയ്ക്കൊപ്പം ബസ് കയറുകയായിരുന്ന പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഇവർ കയറിയ ബസിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് കൃഷ്ണൻകുട്ടി പെൺകുട്ടിയുടെ ശരീരത്തിൽ കടന്നുപിടിച്ചത്.

  Also Read- Arrest | യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം : വെട്ടിയെടുത്ത കാലുമായി പോയ അരുൺ അടക്കം മൂന്ന് പേർ പിടിയിൽ

  കുട്ടി ബഹളമുണ്ടാക്കിയതോടെ അമ്മ വിവരം ബസ് ജീവനക്കാരോട് പറഞ്ഞു. ഇതേ തുടർന്ന് ടൗണില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോംഗാര്‍ഡിനെ വിവരം അറിയിക്കുകയും തുടർന്ന് പെൺകുട്ടി അമ്മയോടൊപ്പം അടൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ അടൂർ എസ്.ഐ മനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പൊലീസ് സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും, പത്തോളം ബസുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ തോലുഴം ഭാഗത്തുനിന്ന് പ്രതിയെ സംബന്ധിച്ച സൂചന ലഭിക്കുകയും പൊലീസ് ഇയാളെ വീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇന്‍സ്‌പെക്ടര്‍ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. മനീഷ്, സി.പി.ഒ അന്‍സാജു, അനുരാഗ് മുരളീധരന്‍, രതീഷ് ചന്ദ്രന്‍,സനല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
  Published by:Anuraj GR
  First published: