• HOME
  • »
  • NEWS
  • »
  • crime
  • »
  • POCSO CASE | പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; യുവാവിന് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും ശിക്ഷ

POCSO CASE | പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; യുവാവിന് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും ശിക്ഷ

  • Share this:
    കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം  ചെയ്ത കേസിലെ പ്രതിക്ക് ജീവപര്യന്തവും ഇരുപത് വര്‍ഷം കഠിനതടവും ശിക്ഷ വിധിച്ച് കോടതി. തഴുത്തല ചേരിയില്‍ പുഞ്ചിരിച്ചിറ കോളനിയില്‍ സുനില്‍ ഭവനില്‍ സുനിലി (27) നാണ്  കൊല്ലം ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

    2017 മാര്‍ച്ച് 17 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമ്മൂമ്മയുടെ വീടിന് സമീപം തുണി അലക്കുകയായിരുന്ന പതിനാറുകാരിയായ പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു.

    READ ALSO- POCSO കേസില്‍ ഒളിവില്‍ പോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രണ്ടു വര്‍ഷത്തിന് ശേഷം ഹൈദരാബാദില്‍ പിടിയില്‍

    പട്ടികജാതി-വര്‍ഗ പീഡന നിയമപ്രകാരം ജീവപര്യന്തവും 50,000 രൂപയും പോക്‌സോ ആക്ടിലെ നാലാംവകുപ്പ് പ്രകാരം പത്തുവര്‍ഷം തടവും മൂന്നുലക്ഷംരൂപ പിഴയും പോക്‌സോ ആക്ടിലെ എട്ടാം വകുപ്പ് പ്രകാരം മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയും, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 450 വകുപ്പ് പ്രകാരം ഏഴുവര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷവും ഒരുമാസവുംകൂടി തടവ് അനുഭവിക്കണം.

    ആക്രമണത്തിനിടെ പെണ്‍കുട്ടി പ്രതിയെ കടിച്ച പല്ലുകളുടെ പാട് തിരുവനന്തപുരം ഡെന്റല്‍ കോളേജ് ഓര്‍ത്തോപതോളജി വിഭാഗത്തിലെ അസി. പ്രൊഫസര്‍ ഡോ. എസ്.കെ.പദ്മകുമാര്‍ തിരിച്ചറിഞ്ഞതും പെണ്‍കുട്ടിയുടെ മൊഴിയും കുറ്റം സംശയാതീതമായി തെളിയാന്‍  സഹായകമായി. കൊട്ടിയം ഇന്‍സ്‌പെക്ടറായിരുന്ന അജയ്നാഥ് ആണ് കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത്.

    READ ALSO- POCSO Case | ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍; മുന്‍ പഞ്ചായത്തംഗം പോക്‌സോ കേസില്‍ പിടിയില്‍

    പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍മാരായ ടി.പി.സോജ തുളസീധരന്‍, അഡീഷണല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി.മുണ്ടയ്ക്കല്‍ എന്നിവര്‍ ഹാജരായി.

    Arrest | സ്നേഹിച്ച പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതിന് വീട്ടില്‍ കയറി അമ്മയെ തല്ലി; യുവാവ് അറസ്റ്റില്‍


    സ്നേഹിക്കുന്ന യുവതിയുടെ  വിവാഹം ഉറപ്പിച്ച ദേഷ്യത്തില്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയുടെ അമ്മയെ മര്‍ദിച്ച യുവാവ് പിടിയില്‍. അയിരൂര്‍ കൈതേക്കോടി കോറ്റാത്തൂര്‍ ചോതുപ്ലാക്കല്‍ ലിന്‍സു.ജി.വര്‍ഗീസ് (35) ആണ് കോയിപ്രം പോലീസിന്‍റെ പിടിയിലായത്.  കഴിഞ്ഞ ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് അക്രമം നടന്നത്.

    യുവതിയുടെ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അമ്മയെ ലിന്‍സു മര്‍ദിച്ചത്. യുവതിയുടെ അമ്മ നല്‍കിയ  പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കോയിപ്രം എസ്.ഐ അനൂപിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പുതിയകാവില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

    വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോയിപ്രം പോലീസ് ഇന്‍സ്പെകടര്‍ സജീഷ് കൂമാര്‍, സിപിഒമാരായ ജേക്കബ്, ശ്രീജിത്ത്, സൈഫുദ്ദീന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
    Published by:Arun krishna
    First published: