കൊല്ലം : കൊല്ലത്ത് അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസിൽ മകന് ജീവപര്യന്തം ശിക്ഷ. പട്ടത്താനം സ്വദേശിനി സാവിത്രിയമ്മയെ കൊലപ്പെടുത്തിയ കേസിലാണ് മകൻ സുനിലിനെ ജില്ലാ കോടതി ശിക്ഷിച്ചത്. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിന് സുനിലിന്‍റെ സുഹൃത്തിനെ മൂന്ന് വർഷം കഠിനതടവിനും കോടതി ശിക്ഷിച്ചു.
2019 സെപ്റ്റംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കുടുംബ സ്വത്ത് നൽകാത്തതിന്‍റെ പേരിൽ സാവിത്രിയമ്മയും മകൻ സുനിലും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അമ്മയെ മർദിച്ച് അവശയാക്കി വീട്ടിൽ കെട്ടിത്തൂക്കുകയും ചെയ്തു.
Also Read-‘കെട്ടിയിയിട്ട് വായിൽ തുണിതിരുകി കവർച്ച’; വീട്ടുജോലിക്കാരിയുടെ നാടകം പൊലീസ് പൊളിച്ചു
സാവിത്രി മരിച്ചെന്ന് കരുതിയ സുനിൽ സുഹൃത്ത് കുട്ടന്‍റെ സഹായത്തോടെ പറന്പിൽ കുഴിച്ചിട്ടു. പിന്നീട് നടത്തിയ പോസ്റ്റുമോർട്ടത്തിൽ സാവിത്രിയമ്മയുടെ ശ്വാസകോശത്തിൽ മണ്ണിന്‍റെ അംശമുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് അമ്മയെ മകൻ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് വ്യക്തമായത്.
അയമ്മയെ കാണാനില്ലെന്ന് കാണിച്ച് മറ്റൊരു മകൻ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുനിലും സുഹൃത്തും പിടിയിലായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.