• HOME
  • »
  • NEWS
  • »
  • crime
  • »
  • MAN GETS LIFE TERM FOR ABDUCTING AND RAPING SEVEN YEAR OLD GIRL IN KOLLAM

ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതിക്ക് 25 വർഷം കഠിന തടവ്

വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് സ്കൂൾ ബസിൽ വന്നിറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് എത്തിച്ച് മൃഗീയമായ പീഡനത്തിനിരയാക്കുകയായിരുന്നു,

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊല്ലം: കരുനാഗപ്പള്ളിയിൽ ഏഴ് വയസ് മാത്രം പ്രായമുള്ള സ്കൂൾ വിദ്യാർഥിനിയെ തട്ടികൊണ്ടു പോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ പ്രതിക്ക് 25 വർഷം ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കരുനാഗപ്പള്ളി പോക്സോ കോടതി സ്പെഷ്യൽ ജഡ്ജി എ ഷാജഹാനാണ് വിധി പ്രസ്താവിച്ചത്. ചവറ തേവലക്കര സ്വദേശി ഹാരിസ് എന്ന ജാരിസിനെയാണ് കോടതി ശിക്ഷിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.

    Also Read- പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കൂട്ടബലാൽസംഗം ചെയ്തു; കീടനാശിനി നൽകി കൊലപ്പെടുത്തി

    2018 സെപ്റ്റംബർ 22നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് സ്കൂൾ ബസിൽ വന്നിറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് എത്തിച്ച് മൃഗീയമായ പീഡനത്തിനിരയാക്കി എന്നാണ് പ്രേസിക്യൂഷൻ കേസ്. തെക്കുംഭാഗം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സാഹചര്യത്തെളിവുകളെല്ലാം കോടതിയിൽ പ്രോസിക്യൂഷന് അനുകൂലമായിരുന്നു.

    Also Read- വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14കാരി എട്ടുമാസം ഗർഭിണി; അമ്മയുടെ കൂട്ടുകാരിയുടെ മകൻ പിടിയിൽ

    പീഡനത്തിനു ശേഷം റോഡിൽ ഇറക്കിവിട്ട പെൺകുട്ടിയെ സമീപവാസിയായ വീട്ടമ്മ കാണുകയും സ്കൂൾ ഐഡി കാർഡിൽ നിന്നും ലഭിച്ച നമ്പർ വഴി വീട്ടുകാരെ ബന്ധപ്പെടുകയും ആയിരുന്നു. ഈ വീട്ടമ്മയും പെൺകുട്ടിയുടെ വീട്ടുകാരും ഉൾപ്പെടെ ശക്തമായ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും കോടതിയിൽ പ്രതിക്കെതിരെ ശക്തമായ മൊഴി നൽകിയതായി പ്രോസിക്യൂഷൻ അറിയിച്ചു.

    Also Read- 37കാരിയായ വീട്ടമ്മ പ്രസവിച്ചയുടൻ കുഞ്ഞിനെ 24 കാരനായ കാമുകന് നൽകി; കുഞ്ഞ് അവശനിലയിലായി; ഇരുവരും കുടുങ്ങി

    ചവറ, തേവലക്കര, തെക്കുംഭാഗം പ്രദേശങ്ങളിലായുള്ള നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. നാലുതവണ കാപ്പ കേസിൽ പെട്ട് ജയിലിലായിരുന്നു. നിലവിൽ ഇരുപതോളം കേസുകളിൽ വിചാരണ നേരിടുന്നുണ്ട്. പല കേസുകളിലും സാക്ഷികളെ ഭീഷണിപ്പെടുത്തി കോടതിയിൽ മൊഴി മാറ്റി പറഞ്ഞ് ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടു പോരുന്ന ശൈലിയാണ് ഇയാൾക്ക് ഉണ്ടായിരുന്നതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. തെക്കുംഭാഗം ഇൻസ്പെക്ടർ ജയകുമാർ രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി ശിവപ്രസാദ് കോടതിയിൽ ഹാജരായി.

    Also Read- ആൾക്കൂട്ടം നിയന്ത്രിയ്ക്കുക; അല്ലെങ്കിൽ മദ്യശാലകൾ അടച്ചിടുക; ഹൈക്കോടതിയുടെ താക്കീത്
    Published by:Rajesh V
    First published:
    )}