• HOME
  • »
  • NEWS
  • »
  • crime
  • »
  • മദ്യപിച്ചെത്തി 60കാരിയായ അമ്മയെ ബലാത്സംഗം ചെയ്തു; 42കാരന് ജീവപര്യന്തം

മദ്യപിച്ചെത്തി 60കാരിയായ അമ്മയെ ബലാത്സംഗം ചെയ്തു; 42കാരന് ജീവപര്യന്തം

ഗുജറാത്ത് വഡോദരയിലാണ് സംഭവം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    വഡോദര: വിധവയും അറുപതുവയസുകാരിയുമായ മാതാവിനെ ബലാത്സംഗം ചെയ്ത സംഭവത്തിൽ വിചാരണ കോടതി 42കാരനായ മകന് ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജ് എം കെ ചൗഹാനാണ് ശിക്ഷ വിധിച്ചത്. 2017 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. മദ്യത്തിന് അടിമയായ പ്രതിയെ നേരത്തെ ഭാര്യ ഉപേക്ഷിച്ചുപോയിരുന്നു. തുടർന്ന് അമ്മയ്ക്കൊപ്പം താമസിക്കാനെത്തിയ മകൻ താനുമായി ലൈംഗിക ബന്ധത്തിന് മാതാവിനെ നിരന്തരം നിർബന്ധിച്ചതായി പൊലീസ് പറയുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു.

    2017 ഒക്ടോബർ 16ന് രാത്രി മദ്യപിച്ച് എത്തിയ പ്രതി മാതാവിനെ ബലാത്സംഗം ചെയ്യുകയായിരുന്നു. ശരീരഭാഗങ്ങളിൽ‌ ഇയാൾ മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം മകളുടെ അടുത്തെത്തിയ മാതാവ് സംഭവം വിവരിച്ചു. രണ്ടു ദിവസത്തിനുശേഷം ഇവർ പൊലീസിൽ പരാതി നൽകി. പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും മെഡിക്കൽ പരിശോധനക്ക് വിധേയനാക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ കുറ്റം നിഷേധിച്ച ഇയാൾ‌ എന്നാൽ മാതാവിന്റെ ശരീര ഭാഗങ്ങളിൽ മാരകമായ മുറിവുകളുണ്ടായതെന്ന എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. എന്നാൽ മെഡിക്കൽ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

    മെറ്റൽ ഫാബ്രിക്കേറ്ററായി ജോലി ചെയ്തു വന്നിരുന്ന ഇയാൾ മദ്യത്തിന് അടിമയയാതോടെയാണ് ഭാര്യ ഉപേക്ഷിച്ചുപോയത്. 2012ൽ ഭർത്താവ് മരണപ്പെട്ട അവർ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങൾക്കുള്ള ഭവന പദ്ധതി പ്രകാരം ലഭിച്ച വീട്ടിലാണ് കഴിഞ്ഞുവന്നത്.

    First published: