നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വീട്ടിലേക്ക് ടോർച്ച് തെളിച്ചതിന് അയൽക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്

  വീട്ടിലേക്ക് ടോർച്ച് തെളിച്ചതിന് അയൽക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്

  വീട്ടിലേക്ക് ടോർച്ച് തെളിച്ചെന്ന് ആരോപിച്ചാണ് അബ്ദുൾ റഹ്മാൻ കൊടുവാൾ ഉപയോഗിച്ച് അശോക് കുമാറിനെ വെട്ടിക്കൊന്നത്...

  murder crime

  murder crime

  • Share this:
   കൊല്ലം: വീട്ടിലേക്ക്‌ ടോര്‍ച്ച്‌ തെളിച്ചെന്ന്‌ ആരോപിച്ച്‌ അയല്‍ക്കാരനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കൊട്ടാരക്കര പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ പ്രത്യേക കോടതി ജഡ്‌ജി ഹരി ആര്‍. ചന്ദ്രനാണ് ശിക്ഷ വിധിച്ചത്. കടയ്ക്കൽ ചിതറ ചിറവൂര്‍ തടത്തിവിള വീട്ടില്‍ അബ്‌ദുള്‍ റഹ്‌മാനെയാ(67)ണ്‌ കോടതി ശിക്ഷിച്ചത്‌. ചിതറ ചിറവൂര്‍ മുനിയിരുന്ന കാലയില്‍ തോട്ടിന്‍കര വീട്ടില്‍ അശോക്കുമാറി(43)നെയാണ്‌ കൊലപ്പെടുത്തിയത്‌.

   2017 ഏപ്രില്‍ 23-ന്‌ രാത്രി 9.30-നായിരുന്നു സംഭവം. പ്രതിയും അശോക്കുമാറിന്റെ വീട്ടുകാരും വസ്തുവിന്‍റെ അതിർത്തി തര്‍ക്കത്തെ തുടര്‍ന്ന്‌ ഏറെക്കാലമായി വൈരാഗ്യത്തിലായിരുന്നു. സംഭവ ദിവസം രാത്രി വീട്ടിലേക്ക് ടോർച്ച് തെളിച്ചെന്ന് ആരോപിച്ചാണ് അബ്ദുൾ റഹ്മാൻ കൊടുവാൾ ഉപയോഗിച്ച് അശോക് കുമാറിനെ ആക്രമിക്കുകയായിരുന്നു. തലയിലും കഴുത്തിലും നെഞ്ചിലും കൈകളിലും വെട്ടേറ്റ അശോക്കുമാര്‍ തല്‍ക്ഷണം മരിച്ചു.

   സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച കടയ്‌ക്കല്‍ പോലീസ്‌ വൈകാതെ പ്രതിയെ പിടികൂടുകയും ചെയ്തു. കേസിൽ ദൃക്‌സാക്ഷികള്‍ ഇല്ലാത്തത് പ്രോസിക്യൂഷന്‌ വെല്ലുവിളിയായിരുന്നു. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്‌ഥാനത്തില്‍ പ്രോസിക്യൂഷൻ നടത്തിയ വാദങ്ങളാണ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയത്. പ്രോസിക്യൂഷന്‌ വേണ്ടി പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍ ജി. എസ്‌. സന്തോഷ്‌കുമാര്‍ ഹാജരായി.

   യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മുറിയിൽ രക്തക്കറ; ദുരൂഹതയെന്ന് ആരോപണം

   യുവതിയെ ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കവുന്തി മണികെട്ടാന്‍പൊയ്കയില്‍ അര്‍ജുന്റെ ഭാര്യ ദേവികയെ(24) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിൽ രക്തക്കറയും കസേരകൾ തകർത്ത നിലയിലും കണ്ടെത്തിയതോടെയാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയരുന്നത്. നെടുങ്കണ്ടം എംഇഎസ് കോളേജില്‍ രണ്ടാം വര്‍ഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ദേവിക. ദേവികുളം സബ്ജയിലിലെ വാര്‍ഡനാണ് അര്‍ജുന്‍.

   Also Read- തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ; പ്രതിഷേധവുമായി ഐഎംഎ

   ശനിയാഴ്ച രാത്രിയിലാണ് സംഭവം. രാത്രിയില്‍ ശുചിമുറിയില്‍ പോയ ഭാര്യ തിരിച്ചെത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയതെന്ന് അർജുൻ പൊലീസിന് പറഞ്ഞു. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അർജുൻ-ദേവിക ദമ്പതികൾക്ക് മൂന്നര വയസുള്ള മകനും.
    സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും ദേവികയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് പൊലീസും വിരലടയാള വിദഗ്ദ്ധരും വീട്ടിൽ എത്തി പരിശോധന നടത്തി. മുറിക്കുള്ളില്‍ തകര്‍ന്ന നിലയില്‍ കസേരകളും ശുചിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ അർജുനെ വിശദമായി ചോദ്യം ചെയ്യുമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുമെന്നും കട്ടപ്പന ഡിവൈഎസ്പി വ്യക്തമാക്കി.
   Published by:Anuraj GR
   First published:
   )}