ദുബായ്: മദ്യലഹരിയിൽ സ്ത്രീയുടെ നാവ് കടിച്ചെടുത്ത കെനിയൻ യുവാവിന് ഒരു വർഷത്തെ ജയിൽശിക്ഷ. ഇയാളെ നാടു കടത്തനും കോടതി വിധിച്ചു. ബുർ ദുബായിൽ താമസം പങ്കുവെച്ചവർ തമ്മിലുണ്ടായ വഴക്കിനിടെയാണ് സംഭവം.
തർക്കത്തെ തുടർന്ന് 28കാരനായ പ്രതി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.
വസ്ത്രം കഴുകുന്ന സമയത്ത് യുവതിയുടെ സമീപമെത്തിയ യുവാവ് മൊബൈൽ ഫോൺ ആവശ്യപ്പെട്ടു. മൊബൈൽ ഫോൺ നൽകിയ യുവതി അത് ലഭിക്കുന്നതിനായി കാത്തു നിന്നെങ്കിലും ലഭിച്ചില്ല. തുടന്ന് യുവാവിന്റെ മുറിയിൽ എത്തിയപ്പോൾ അയാൾ ഉറങ്ങുന്നതാണ് യുവതി കണ്ടത്. തുടർന്ന് യുവതി യുവാവിനെ വിളിച്ചുണർത്തി. ഇതിൽ കുപിതനായ യുവാവ് യുവതിയെ വലിച്ചിഴച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി.
യുവതിയെ കെട്ടിപ്പിടിക്കാനും ഉമ്മ വെയ്ക്കാനും ശ്രമിച്ചു. അയാളെ തള്ളി മാറ്റാൻ ശ്രമിച്ചപ്പോൾ യുവതിയുടെ കഴുത്ത് ഞെരിച്ച് നാവ് കടിച്ചെടുക്കുകയായിരുന്നു. പുറത്തേക്ക് ഓടിയ യുവതിയെ രണ്ട് യുവാക്കൾ ചേർന്ന് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, പ്രതിക്കെതിരെ ലൈംഗികാക്രമണം, ശാരീരിക ആക്രമണം, അനധികൃതമായ മദ്യ ഉപയോഗം എന്നിവയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.