നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആദ്യ ഭാര്യ സുഹൃത്തിനൊപ്പം കടന്നു; രണ്ടാമത് കെട്ടിയ അനുജത്തി മറ്റൊരു സുഹൃത്തിനൊപ്പം നാടുവിട്ടു; പരാതിയുമായി യുവാവ്

  ആദ്യ ഭാര്യ സുഹൃത്തിനൊപ്പം കടന്നു; രണ്ടാമത് കെട്ടിയ അനുജത്തി മറ്റൊരു സുഹൃത്തിനൊപ്പം നാടുവിട്ടു; പരാതിയുമായി യുവാവ്

  ആദ്യ ഭാര്യ സുഹൃത്തിനൊപ്പം നാടുവിട്ടതിനെ തുടർന്ന് അവരുടെ അനുജത്തിയെ വിവാഹം ചെയ്തു കഴിഞ്ഞു വരികയായിരുന്നു യുവാവ്. അതിനിടെയാണ് രണ്ടാമത്തെ ഭാര്യയും കടന്നു കളഞ്ഞത്...

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കാസർകോട്: ആദ്യ ഭാര്യ സുഹൃത്തിനൊപ്പം കടന്നു കളഞ്ഞതിനെ തുടന്ന് രണ്ടാമത് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുജത്തിയും മറ്റൊരു സുഹൃത്തിനൊപ്പം നാടുവിട്ടതായി പരാതി. കാസർകോട് ജില്ലയിലെ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഹോസ്ദുർഗിൽ വാടക ക്വാർട്ടേഴ്സിൽ താമസിച്ചുവരികയായിരുന്ന ഇടുക്കി സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. കള്ള് ചെത്ത് ജോലി ചെയ്തിരുന്ന യുവാവിന്‍റെ ഭാര്യ, ഇവർക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു കുടുംബത്തിലെ യുവാവിനൊപ്പമാണ് കടന്നുകളഞ്ഞത്. യുവതിയുടെ ഭർത്താവും കാമുകനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും കള്ള് ചെത്ത് തൊഴിലാളികളായിരുന്നു. ചൊവ്വാഴ്ചയാണ് ഭാര്യ സുഹൃത്തിനൊപ്പം കടന്നുകളഞ്ഞതെന്ന് യുവാവ് നൽകിയ പരാതിയിൽ പറയുന്നു. പതിമൂന്നും പതിന്നാലും വയസുള്ള മകളെയും കൂട്ടിയാണ് ഭാര്യ നാടുവിട്ടതെന്നും യുവാവ് പറയുന്നു.

   15 വർഷം മുമ്പാണ് യുവാവിന്‍റെ ആദ്യ ഭാര്യ സുഹൃത്തായ ഓട്ടോ ഡ്രൈവർക്കൊപ്പം കടന്നുകളഞ്ഞത്. ആദ്യ ഭാര്യ ഒളിച്ചോടിയതിനെ തുടർന്ന് അവരുടെ അനുജത്തിയെ വിവാഹം ചെയ്തു കഴിഞ്ഞു വരികയായിരുന്നു യുവാവ്. അതിനിടെയാണ് രണ്ടാമത്തെ ഭാര്യയും കടന്നു കളഞ്ഞുവെന്ന പരാതിയുമായി യുവാവ് പൊലീസിന് സമീപിച്ചത്. ആദ്യ ബന്ധത്തിലും യുവാവിന് രണ്ട് മക്കളുണ്ടായിരുന്നു. യുവാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   യുവാവിന്റെ ആത്മഹത്യ: ഒളിവിലായിരുന്ന ഭാര്യാകാമുകൻ അറസ്റ്റിൽ

   യുവാവിന്റെ ആത്മഹത്യയുമായി (Suicide) ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഭാര്യാകാമുകനെ (Paramour) വിളപ്പിൽശാല (Vilappilsala) പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് (Nedumangad) നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടിൽ വിഷ്ണു (30) ആണ് അറസ്റ്റിലായത്. മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാ ഭവനിൽ ശിവകുമാർ (34) ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാൾ പിടിയിലായത്.

   കേസുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രേമവിവാഹമായിരുന്നു ശിവകുമാർ- അഖില ദമ്പതികളുടേത്. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. 2016-17 കാലഘട്ടത്തിൽ തച്ചോട്ടുകാവിലെ ഒരു ഗ്യാസ് ഏജൻസിയിൽ അഖില ജോലി ചെയ്തിരുന്നു. ഇവിടെവച്ചാണ് വിഷ്ണുവുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.

   Also Read- ഒരു വർഷത്തിലേറെയായി കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി

   വൈകാതെ ഇവർ തമ്മിൽ കടുത്ത പ്രണയത്തിലായി. ഇതിനിടെ വിഷ്ണു ചിത്രീകരിച്ച ഒരു അശ്ലീല വീഡിയോ ദൃശ്യം പുറത്തായി. ശിവകുമാർ അഖിലയുടെ പ്രണയ ബന്ധം അറിയുകയും വീഡിയോ ദൃശ്യം പ്രചരിച്ചത് മനസ്സിലാക്കുകയും ചെയ്തു. ഇതിനിടെ അഖില വിഷ്ണുവുമൊത്ത് ശ്രീകാര്യത്തെ ഒരു വീട്ടിൽ താമസമാക്കുകയും കുഞ്ഞുങ്ങളെ അവിടേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിൽ മനംനൊന്താണ് 2019 സെപ്റ്റംബറിൽ ശിവകുമാർ വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.

   ആത്മഹത്യ സംബന്ധിച്ച് ബന്ധുക്കൾ വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരവെ വിഷ്ണു ഒളിവിൽ പോയി. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യത്തെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വിഷ്ണു പിടിയിലായത്.
   Published by:Anuraj GR
   First published:
   )}