നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 13 വയസ്സുള്ള മകളെ വിവാഹം കഴിപ്പിച്ചു; ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ

  13 വയസ്സുള്ള മകളെ വിവാഹം കഴിപ്പിച്ചു; ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ

  ബന്ധുക്കൾ പറഞ്ഞാണ് മകളുടെ വിവാഹം നടന്ന കാര്യം അമ്മ അറിയുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പതിമൂന്ന് വയസ്സുള്ള മകളെ താൻ അറിയാതെ വിവാഹം കഴിപ്പിച്ച ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ. പൂനെയിലെ പുരന്ദാർ എന്ന സ്ഥലത്താണ് സംഭവം. സ്ത്രീയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.

   വിവിധ ഗ്രാമങ്ങളിൽ ദിവസ വേതനത്തിന് തൊഴിൽ ചെയ്യുന്നയാളാണ് രാജു പവാർ. കഴിഞ്ഞ ആറ് മാസമായി ഇയാൾക്കൊപ്പമായിരുന്നു പ്രായപൂർത്തിയാകാത്ത മകൾ താമസിച്ചിരുന്നു. ഭാര്യ സ്വന്തം വീട്ടിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.

   താൻ ഒപ്പമില്ലാതിരുന്ന സമയത്ത് ഭർത്താവ് ആരേയും അറിയിക്കാതെ മകളുടെ വിവാഹം നടത്തിയെന്നാണ് മമ്ത പവാർ എന്ന സ്ത്രീയുടെ പരാതി. ജൂൺ 17നാണ് ബന്ധുക്കൾ വഴി മമ്ത മകളുടെ വിവാഹ വാർത്ത അറിയുന്നത്. വിവാഹ ചിത്രങ്ങളും ലഭിച്ചു. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

   രാജു പവാർ, രജങ്ക്യ സദാശിവ് പവാർ, അബ്ബു രമേശ് പവാർ, മുകേഷ് പവാർ, അജയ് രമേശ് പവാർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

   You may also like:കുറ്റിപ്പുറം കുഞ്ഞിപ്പാത്തുമ്മ കൊലക്കേസ്; പ്രതിയെ കുടുക്കിയത് 10 ഇഞ്ചിന്റെ ചെരുപ്പ്

   മറ്റൊരു സംഭവത്തിൽ,  രണ്ടാഴ്ചയ്ക്ക് മുമ്പ് കാണാതായ വീട്ടമ്മയെ അയൽവാസിയായ കോളജ് വിദ്യാർഥിക്കൊപ്പം കണ്ടെത്തി. തൃശ്ശൂരിൽ നിന്നാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ എട്ടിനാണ് 43കാരിയായ വീട്ടമ്മയെ കാണാതാകുന്നത്. തൊടുപുഴ നെടിയശാല സ്വദേശിനിയായ ഇവർ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. അന്വേഷണത്തിനൊടുവിലാണ് അയൽവാസിയായ ഇരുപത്തിയൊന്നുകാരനൊപ്പം ഇവരെ തൃശ്ശൂരില്‍ നിന്നും കണ്ടെത്തിയത്.

   ഇരുവരും കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. തുടർന്ന് നാടുവിട്ട ഇവർ ലോഡ്ജുകളിൽ ഉൾപ്പെടെ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. തൊടുപുഴ എസ്ഐ ബൈജു പി ബാബുവിന്‍റെ നേതൃത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ ഇരുവരെയും തൃശ്ശൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്. രണ്ടുപേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
   Published by:Naseeba TC
   First published:
   )}