• HOME
  • »
  • NEWS
  • »
  • crime
  • »
  • MAN HACKED AND SERIOUSLY INJURED IN ROAD TV VVV

വസ്തു തർക്കം; പട്ടാപ്പകൽ യുവാവിനെ നടുറോഡിൽ മൃഗീയമായി വെട്ടിപ്പരിക്കേൽപ്പിച്ചു

കൈയ്ക്കും കാലുകൾക്കും വെട്ടേറ്റ യുവാവിനെ പൂയപ്പള്ളി പൊലീസെത്തി രക്ഷിക്കുകയായിരുന്നു

news18

news18

  • Share this:
ഓയൂർ : മരുതമൺപള്ളിയിൽ യുവാവിനെ നടുറോഡിലിട്ട് വെട്ടിപ്പരിക്കേൽപിച്ചു. ഓയൂർ മരുതമൺപള്ളി സ്വദേശി സേതുവാണ് ബന്ധുവായ ജലജൻ  എന്ന യുവാവിനെ നാട്ടുകാർ നോക്കിനിൽക്കെ കൈകാലുകളിൽ വെട്ടി വകവരുത്താൻ ശ്രമിച്ചത്.

also read:വഴക്കിനിടെ ഭർത്താവ് ഭാര്യയെ തലയറുത്ത് കൊന്നു; തലയുമായി ഒന്നര കിലോമീറ്റർ നടന്നു

കൈയ്ക്കും കാലുകൾക്കും വെട്ടേറ്റ യുവാവിനെ പൂയപ്പള്ളി പൊലീസെത്തി രക്ഷിക്കുകയായിരുന്നു . സേതുവിനെ സംഭവസ്ഥലത്തുവെച്ചുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗുരുതര പരിക്കേറ്റ ജലജനെ  തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു . വസ്തു തർക്കമാണ് സംഘർഷത്തിന്  കാരണമെന്ന് പൊലീസ് അറിയിച്ചു.
Published by:Gowthamy GG
First published:
)}