ദീപാവലിക്ക് സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിച്ചു; 15 അംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു

News18 Malayalam | news18-malayalam
Updated: October 28, 2019, 3:53 PM IST
ദീപാവലിക്ക് സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിച്ചു; 15 അംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു
പ്രതീകാത്മക ചിത്രം
  • Share this:
ഭുവനേശ്വർ: പടക്കം പൊട്ടിച്ചതിന് ഒഡീഷയിലെ ഭുവനേശ്വറിൽ യുവാവിനെ വെട്ടിക്കൊന്നു. അമരേഷ് കുമാർ എന്ന യുവാവാണ് ഞായറാഴ്ച രാത്രി ക്രൂരമായി കൊല്ലപ്പെട്ടത്. അമരേഷും സുഹൃത്തുക്കളും ചേർന്ന് ഞായറാഴ്ച രാത്രി പടക്കം പൊട്ടിക്കവെ ഒരു സംഘമെത്തി തടഞ്ഞു. ഇതേ ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ 15 അംഗ സംഘം അമരേഷിനെ മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിക്കുംമുൻപേ അമരേഷ് മരിച്ചു.

ഞായറാഴ്ച ഒഡീഷയിലുണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ മറ്റു രണ്ടുപേർക്കും ജീവൻ നഷ്ടമായി. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Also Read- 'സേഫിന്റെ പൂട്ട് തുറക്കാൻ കൊല്ലനെ കൊണ്ടുവരണം'; പൊലീസിന് മജിസ്ട്രേറ്റിന്റെ ഉത്തരവ്

ദീപാവലിക്ക് വീട്ടിൽ വൈദ്യുതി അലങ്കാരം ഒരുക്കുന്നതിനിടെ പ്രകാശ് ചന്ദ്ര ഓജ എന്ന യുവാവിന് ഷോക്കേൽക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  കിയോഞ്ചാർ ജില്ലയിൽ സർക്കാർ ജീവനക്കാരനാണ് കൊല്ലപ്പെട്ട മറ്റൊരാൾ. രാത്രി ഉറങ്ങിക്കിടക്കവെ പടക്കം വീണു പൊട്ടി വീടിന് തീപിടിക്കുകയായിരുന്നു.

First published: October 28, 2019, 3:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading