നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഗൃഹനാഥന്‍ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍; ഭാര്യ കസ്റ്റഡിയില്‍

  ഗൃഹനാഥന്‍ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍; ഭാര്യ കസ്റ്റഡിയില്‍

  ടാപ്പിങ് തൊഴിലാളിയായ സെല്‍വമുത്തു ജോലിക്കിടെ വീണ് പരിക്കേറ്റ് കിടക്കുയാണെന്നായിരുന്നു ഭാര്യ സമീപവാസികളോട് പറഞ്ഞിരുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: ഗൃഹനാഥനെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടംതിട്ട ജിബിന്‍ ഭവനില്‍ സെല്‍വ മുത്തു(52)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഭാര്യ സുമലതയെ നെയ്യാര്‍ ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. തലയിലും കഴുത്തിലും വെട്ടേറ്റനിലയിലായിരുന്നു മൃതദേഹം.

   ടാപ്പിങ് തൊഴിലാളിയായ സെല്‍വമുത്തു ജോലിക്കിടെ വീണ് പരിക്കേറ്റ് കിടക്കുയാണെന്നായിരുന്നു ഭാര്യ സമീപവാസികളോട് പറഞ്ഞിരുന്നത്. സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് തലയിലും കഴുത്തിലും വെട്ടേറ്റ നിലയില്‍ സെല്‍വമുത്തുവിനെ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം പുറംലോകം അറിയുന്നത്.

   സുമലത മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുടുംബവഴക്ക് പതിവായിരുന്നു. സുമലതയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമാണ് സംഭവത്തില്‍ വ്യക്തത വരികയുള്ളൂ.

   ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്. മൂത്തമകന്‍ ജിബിന്‍ ബെംഗളൂരുവിലാണ്. ഓട്ടിസം ബാധിച്ച രണ്ടാമത്തെ മകന്‍ ജിത്തുവും നാലുവയസുകാരന്‍ ജിനോയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.

   തീറ്റ കൊടുക്കാന്‍ എത്തിയപ്പോള്‍ ആന തുമ്പിക്കൈകൊണ്ട് ചുറ്റിപിടിച്ചു; വാരിയെല്ല് ഒടിഞ്ഞ് പാപ്പാന് ദാരുണാന്ത്യം

   ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പാപ്പാന്‍ മരിച്ചു. പാലാ കിടങ്ങൂര്‍ ചൂണ്ടമലയില്‍ തങ്കപ്പന്റെ മകന്‍ ജയ്‌മോന്‍(43) ആണ് മരിച്ചു. ആലപ്പുഴ ഹരിപ്പാട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌കന്ദന്‍ എന്ന ആനയുടെ ആക്രമണത്തിലാണ് ജയ്‌മോന്‍ മരിച്ചത്. ക്ഷേത്രത്തിനു സമീപത്ത് തളച്ചിരുന്ന ആനയ്ക്ക് തീറ്റ നല്‍കാനായി എത്തിയപ്പോഴാണ് പാപ്പാനെ ആക്രമിച്ചത്.

   ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തീറ്റയുമായി ആനയ്ക്ക് സമീപമെത്തിയപ്പോള്‍ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയ്‌മോനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലിം പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ മരിച്ചു.
   Published by:Jayesh Krishnan
   First published:
   )}