തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വയോധികൻ തൂങ്ങിമരിച്ചു. കുളത്തൂപ്പുഴ സ്വദേശി മുരളീധരൻ (76) ആണ് വാർഡിനുള്ളിൽ തൂങ്ങിമരിച്ചത്. പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. വാർഡിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ മറ്റ് രോഗികളാണ് രാവിലെ വയോധികനെ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം നടത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Dead body, Thiruvananthapuram medical college