• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape | മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച 51-കാരന്‍ മലപ്പുറം വാഴക്കാട് അറസ്റ്റില്‍

Rape | മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച 51-കാരന്‍ മലപ്പുറം വാഴക്കാട് അറസ്റ്റില്‍

2019 മുതല്‍ തന്നെ  പീഡിപ്പിച്ചിരുന്നതായി യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

crime_rape

crime_rape

  • Share this:
    മലപ്പുറം: മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചതിന് (Rape) മലപ്പുറം വാഴക്കാട് 51-കാരന്‍ അറസ്റ്റില്‍. മൂന്നുവര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചെന്ന മരുമകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് (Police) അറസ്റ്റ് ചെയ്തത്.

    സംശയം തോന്നിയതിനെ തുടര്‍ന്ന് ഭർത്താവ് ചോദ്യം ചെയ്തപ്പോഴാണ് യുവതി കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

    2019 മുതല്‍ തന്നെ  പീഡിപ്പിച്ചിരുന്നതായി യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കല്യാണം കഴിഞ്ഞ് ഗര്‍ഭിണിയായ സമയം മുതല്‍ പീഡനം നടന്നതായും എതിര്‍ക്കുമ്പോള്‍ കൊല്ലുമെന്നും കുടുംബ ബന്ധം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

    പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വാഴക്കാട് സി.ഐ. കുഞ്ഞിമോയിന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    അതേ സമയം കൊച്ചി ഏലൂര്‍ പാതാളത്ത് പ്രണയം നിരസിച്ചതിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ (minor girl) ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് മൂന്നു പേരെ അറസ്റ്റു (arrest) ചെയ്തു റിമാന്‍ഡിലാക്കി.

    ഇന്നലെ വൈകിട്ടു നാലു മണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്കു നേരെ ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അതിവേഗത്തില്‍ തന്റെ നേരേ പാഞ്ഞു വരുന്നതു കണ്ട് ഓടി മാറിയതിനാലാണ് അപകടം ഒഴിവായതെന്നു പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു.

    സംഭവത്തില്‍, പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകന്‍ ശിവ(18), ബന്ധു കാര്‍ത്തി(18), ഇവരുടെ സുഹൃത്ത് ചിറക്കുഴി സെല്‍വം(34) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ശിവ നേരത്തെ പെണ്‍കുട്ടിയോട് ഇഷ്ടമാണെന്നു പറഞ്ഞെങ്കിലും നിരസിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ നേരത്തെയും വഴിയരികില്‍ നിന്നു കളിയാക്കുകയും പിന്നാലെ വരികയും ചെയ്തിട്ടുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു.

    Also read: Arrest |സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിയും സുഹൃത്തും പിടിയില്‍

    ഇന്നലെ സ്‌കൂള്‍ വിട്ടു വീട്ടിലേക്കു വരുമ്പോള്‍ എതിരെ ഓട്ടോറിക്ഷയുമായി വന്നു. അടുത്തെത്തിയപ്പോള്‍ വേഗം കുറച്ച് ഓട്ടോയിലുണ്ടായിരുന്ന ഒരാള്‍ സിഗരറ്റു കുറ്റി തന്റെ നേരെ വലിച്ചെറിയുകയും കളിയാക്കുകയും ചെയ്‌തെന്നു പെണ്‍കുട്ടി പറയുന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ പിന്നില്‍ നിന്നു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ അതിവേഗം തന്റെ നേര്‍ക്കു പാഞ്ഞു വരുന്നതു കണ്ടത്. ചാടി മാറിയില്ലായിരുന്നെങ്കില്‍ ഓട്ടാറിക്ഷ ഇടിച്ചു താന്‍ മരിക്കുമായിരുന്നെന്നും പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
    Published by:Jayashankar AV
    First published: