HOME /NEWS /Crime / POCSO | പതിന്നാലുകാരനെ പീഡിപ്പിച്ചയാൾക്ക് 21 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

POCSO | പതിന്നാലുകാരനെ പീഡിപ്പിച്ചയാൾക്ക് 21 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

Jail

Jail

14 കാരനെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് വെല്ലൂർ സ്വദേശിയായ ശ്രീനിവാസനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്...

  • Share this:

    പാലക്കാട്: പോക്സോ (POCSO) വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പാലക്കാട് (Palakkad) പട്ടാമ്പിയിൽ പതിന്നാല് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 21 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്.

    14 കാരനെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് വെല്ലൂർ സ്വദേശിയായ ശ്രീനിവാസനെയാണ് പട്ടാമ്പി പോക്സോ കോടതി കുറ്റവാളിയെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കേസിൽ ശ്രീനിവാസൻ അടക്കുന്ന പിഴ തുക പീഡനത്തിന് ഇരയായ കുട്ടിക്ക് കൈമാറാനും വിചാരണ കോടതി ഉത്തരവിൽ പറയുന്നു. കേസിനാസ്പദമായ സംഭവം നടന്നത് 2018 ലാണ്.

    പത്തുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് അഞ്ച് വർഷം തടവ്

    പാലക്കാട് ജില്ലയിലെ തന്നെ ഷൊർണൂരിൽ പത്തു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഷൊര്‍ണൂരില്‍ പത്തുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കുറുവാട്ടൂര്‍ സ്വദേശിയായ അബ്ബാസിനെ(56)യാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷ കൂടാതെ പ്രതി അര ലക്ഷം രൂപ പിഴയും ഒടുക്കണം. കേസിനാസ്പദമായ സംഭവം നടന്നത് 2020 ലാണ്.

    Pocso Case | പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവിന് 33 വർഷവും ആറുമാസവും തടവ്

    പത്തുവയസുള്ള പെൺട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 33 വർഷവും ആറു മാസവും തടവിന് ശിക്ഷിച്ചു. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് 33 1/2 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

    10 വയസ് പ്രായമുള്ള പട്ടികജാതി പെണ്കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 40 വയസുകാരൻ പൊന്നാനി സ്വദേശി ഹുസൈനെ ആണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി 33 അര വർഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രതിയുടെ വീട്ടിനകത്തു വെച്ചും മറ്റും ലൈഗിക അതിക്രമണം കാണിച്ചതായാണ് കേസ്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിഡ്‌ജിച്ചത്. പ്രൊസീക്യൂഷൻ വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ നിഷ വിജയ കുമാർ ഹാജരായി. SI അനിൽ മാത്യു, DYSP മുരളീധരൻ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

    Triple Life term in Jail | മീൻ വാങ്ങാനെത്തിയ 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 68കാരന് മൂന്ന് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും

    പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ (Rape) ഗര്‍ഭിണിയാക്കിയ കേസില്‍ അറുപത്തിയെട്ടുകാരന് മൂന്ന് ജീവപര്യന്തം(Life Term Imprisonment) തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടശ്ശേരി സ്വദേശി കൃഷ്ണന്‍കുട്ടിയെയാണ് കുന്നംകുളം അതിവേഗ കോടതി ശിക്ഷിച്ചത്. കേസിന്റെ വിചാരണവേളയില്‍ 25 സാക്ഷികളെ പ്രോസിക്യൂഷന്‍ ഹാജരാക്കി. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം (DNA Test) അടക്കം 23 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു.

    Also Read- Murder | അനീഷിന്‍റെ കൊലപാതകം വീട്ടുകാർ അറിഞ്ഞത് പൊലീസ് അറിയിച്ചപ്പോൾ; മകളുടെ സുഹൃത്തിനെ കൊന്നത് പിതാവ്

    2015ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മീന്‍ കച്ചവടക്കാരനായ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ മീന്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെയാണ് വീട്ടിനകത്തേക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. പീഡിപ്പിച്ച വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി ഗർഭിണിയായതോടെ പീഡനവിവരം വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയും, വാടാനാപ്പള്ളി പോലീസാണ് പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചു.

    First published:

    Tags: Palakkad district, Palakkad news, Pocso case, Sexual abuse