HOME » NEWS » Crime » MAN HELD FOR KILLING HIS WIFE IN KOLLAM

പ്രഭാത ഭക്ഷണം തയാറാക്കാൻ വൈകി; ഭർത്താവിന്റെ അടിയേറ്റ വീട്ടമ്മ മരിച്ചു

രാവിലെ 9ന് ആയിരുന്നു സംഭവം.

News18 Malayalam | news18-malayalam
Updated: March 19, 2021, 3:53 PM IST
പ്രഭാത ഭക്ഷണം തയാറാക്കാൻ വൈകി; ഭർത്താവിന്റെ അടിയേറ്റ വീട്ടമ്മ മരിച്ചു
kollam murder
  • Share this:
കൊല്ലം: ഭർത്താവ് തടിക്കഷണം കൊണ്ടു തലയ്ക്ക് അടിച്ച വീട്ടമ്മ മരിച്ചു. പുത്തൂർ മാവടി സുശീലഭവനിൽ സുശീല (58)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സോമദാസി (63)നെ പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 9ന് ആയിരുന്നു സംഭവം.

Also Read- മരിച്ചെന്ന് പൊലീസിനെ കബളിപ്പിച്ച കൊലക്കേസ് പ്രതി; 16 വർഷത്തിന് ശേഷം അറസ്റ്റിൽ

കൃഷിഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തുകയാണ് സോമദാസ്. രാവിലെ കൃഷിയിടത്തിൽ നിന്നു കയറി വന്നപ്പോൾ പ്രഭാത ഭക്ഷണം തയാറായിരുന്നില്ല. ഇതിനെച്ചൊല്ലി ഭാര്യയുമായ കലഹം ഉണ്ടാകുകയും പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കൈയിൽക്കിട്ടിയ തടിക്കഷണം കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് സുശീല ബോധരഹിതയായി വീണതോടെ സോമദാസ് തന്നെയാണ് സമീപത്തെ കടയിലെത്തി വിവരം പറഞ്ഞത്.

Also Read- അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്തൽ; പിന്നിൽ കൊച്ചിയിലെ മയക്കുമരുന്ന് സംഘം

പൊലീസെത്തി സുശീലയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സോമദാസിനെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കുയായിരുന്നു. തിരുവനന്തപുരം അമ്പൂരി സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ 7 വർഷമായി മാവടിയിലാണ് താമസം. സോമദാസിന്റെ രണ്ടാം ഭാര്യയാണ് സുശീല. ഇവർക്കു മക്കളില്ല.

Also Read- ജാതകത്തിൽ ചൊവ്വാദോഷം; പരിഹാരത്തിന് 13 കാരനായ വിദ്യാർത്ഥിയെ വിവാഹം ചെയ്ത് അധ്യാപിക

മറ്റൊരുസംഭവത്തിൽ തിരുവനന്തപുരം ചിറയിൻകീഴിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ജ്യോതി ദത്ത് (55), മധു (58) എന്നിവരാണ് മരിച്ചത്. ചിറയിന്‍കീഴ് പുളിമൂട് കടവ് വാമനപുരം ഭാഗത്ത് ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ കൈവരിയിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. അപകടം ഉണ്ടായതിന് പിന്നാലെ സമീപവാസികൾ കാറിൽ നിന്ന് ഇരുവരെയും പുറത്തെടുക്കുകയും ചെയ്‌തു.

Also Read- ഒരു വയസുകാരിയെ ക്രൂരമായി മർദിച്ച് കെയർ ടേക്കർ; കുഞ്ഞ് ഗുരുതരാവസ്ഥയിൽ

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി. പാര്‍ശ്വ ഭിത്തി ഇല്ലാത്തതിനാലാണ് കാര്‍ പുഴയിലേക്ക് മറിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.

Also Read- വിസ തട്ടിപ്പ് കേസ് പ്രതി ഒളിവിൽ കഴിഞ്ഞത് രണ്ടാം ഭാര്യയ്ക്ക് ഒപ്പം; 12 വർഷത്തിനു ശേഷം പിടിയിൽ
Published by: Rajesh V
First published: March 19, 2021, 3:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories