• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape and Murder| രണ്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ അമ്മാവൻ അറസ്റ്റിൽ

Rape and Murder| രണ്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ അമ്മാവൻ അറസ്റ്റിൽ

വീട്ടിലേക്ക് സാധനം വാങ്ങാന്‍ പെൺകുട്ടിയുടെ കൂടെ കാറിൽ പോകുമ്പോഴാണ് അതിക്രമമുണ്ടായതെന്ന് പൊലീസ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ബെംഗളൂരു: കർണാടകയിലെ (Karnataka) അത്തിബെലെയിൽ (Attibele) രണ്ട് വയസുകാരിയെ ബലാത്സംഗം (Rape) ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അമ്മാവന്‍ അറസ്റ്റിൽ. വീട്ടിലേക്ക് സാധനം വാങ്ങാന്‍ പെൺകുട്ടിയുടെ കൂടെ കാറിൽ പോകുമ്പോഴാണ് അതിക്രമമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ബലാത്സംഗത്തിനിടെ നിലവിളിച്ച പെൺകുട്ടിയെ ഇയാൾ മർദ്ദിച്ചതാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

    അന്വേഷണത്തിന്‍റെ തുടക്കത്തിൽ കാർ യാത്രക്കിടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ മുൻ സീറ്റിലിരുന്ന പെൺകുട്ടി വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതാണ് മരണത്തിനിടയാക്കിയതെന്നാണ് ആദ്യം പ്രതി പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഈ വാദത്തിൽ സംശയം തോന്നിയ പൊലീസുകാർ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്മാർട്ടത്തിൽ ലൈംഗികാതിക്രമത്തെ തുടർന്നാണ് പെൺകുട്ടി മരിച്ചതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

    Also Read- Arrest | ഐഎസ്എല്‍ ഫൈനലില്‍ ഹൈദരബാദിനെ പിന്തുണച്ചതിന് യുവാവിന്റെ നടുതല്ലിയൊടിച്ചു; ഒൻപതുപേര്‍ പിടിയില്‍

    കൂടുതൽ ചോദ്യം ചെയ്യലിനിടെ 31 കാരനായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അബോധവസ്ഥയിലായ പെൺകുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ പെൺകുട്ടി മരിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

    ട്രക്ക് ഡ്രൈവറായ പ്രതിയുടെ വീട്ടിൽ മാർച്ച് 20നായിരുന്നു കുട്ടിയും കുടുംബവും എത്തിയത്. ചിക്കൻ വാങ്ങാനായി പെൺകുഞ്ഞിനെയും കൂട്ടി ഇയാൾ കാറിൽ‌ പുറത്തേക്ക് പോവുകയായിരുന്നു. പിന്നാലെ കാറിൽ വെച്ച് കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കാൻ ഇയാൾ ശ്രമിച്ചു. കുഞ്ഞ് കരഞ്ഞതോടെ ഇയാൾ‌ മർദിച്ചു. ഇതോടെ കുഞ്ഞ് അബോധാവസ്ഥയിലായി. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചുവെങ്കിലും യാത്രാമധ്യേ വെച്ച് കുഞ്ഞ് മരിച്ചു.

    Also Read- Arrest| സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ ആൺകുട്ടിയെ കടന്നുപിടിച്ചു; ലോട്ടറി വിൽപനക്കാരൻ പിടിയിൽ

    ഈ മാസമാദ്യം നടന്ന സമാനമായ സംഭവത്തിൽ രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്തതിന് ഛണ്ഡിഗഡിൽ 17 കാരൻ അറസ്റ്റിലായിരുന്നു. ഈ മാസമാദ്യം തന്നെ പൂനെയിലെ പ്രത്യേക അതിവേഗ കോടതി രണ്ടരവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ 38 കാരനായ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു.

    English Summary: A truck driver, who is a resident of Attibele, has been arrested on charges of sexually assaulting and murdering his two-year-old niece.
    Published by:Rajesh V
    First published: