വിശാഖപട്ടണം: പതിനഞ്ചു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച് പിതാവ് അറസ്റ്റില്‍. വിശാഖപട്ടണം സ്വദേശിയായ 42-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ സമയം മൊബൈല്‍ ഫോണില്‍ ചിലവഴിക്കുന്നതില്‍ കലിപൂണ്ടാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി.
സ്കൂളിലെ അധ്യാപികയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പലതവണ ഇയാള്‍ മകളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പിതാവിന്റെ പീഡനം കാരണം പെണ്‍കുട്ടി കടുത്ത മാനസികവിഷമത്തിലായിരുന്നു. ഇതോടെയാണ് അധ്യാപികയോട് വിവരം പറഞ്ഞത്. തുടര്‍ന്ന് അധ്യാപിത വിവവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
വൃക്കരോഗിയായ പ്രതിക്ക് ഭാര്യയാണ് ഒരു വൃക്ക നല്‍കിയത്. തുടര്‍ന്ന് അഞ്ചുമാസങ്ങള്‍ക്ക് മുന്‍പ് രോഗിയായ പെണ്‍കുട്ടിയുടെ അമ്മ സ്വന്തം വീട്ടില്‍ നിന്നാണ് ചികിത്സ നടത്തുന്നത്. ഇതോടെയാണ് പ്രതി മകളെ ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്.
മകള്‍ അധികസമയവും മൊബൈല്‍ഫോണില്‍ സമയം ചിലവഴിക്കുന്നത് പിതാവിനെ ചൊടിപ്പിച്ചു. ഇതിലുള്ള ദേഷ്യം കൊണ്ടാണ് മാസങ്ങള്‍ക്ക് മുമ്പ് മകളെ ആദ്യമായി പീഡിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി. പിന്നീട് പലതവണ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.