കണ്ണൂരിൽ 7 കടകളിൽ മോഷണം നടത്തിയ ആളെ പിടികൂടി; ഇയാൾക്കൊപ്പം പ്രായപൂർത്തിയാകാത്ത സഹായിയും

മൊബൈൽ കട , ജ്വല്ലറി ഓഫിസ്, ബ്യൂട്ടി പാർലർ , ബാഗ് കട, ഹോട്ടൽ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

News18 Malayalam | news18-malayalam
Updated: March 17, 2020, 11:19 PM IST
കണ്ണൂരിൽ 7 കടകളിൽ മോഷണം നടത്തിയ ആളെ പിടികൂടി; ഇയാൾക്കൊപ്പം പ്രായപൂർത്തിയാകാത്ത സഹായിയും
Man held for stealing 7 shops in Kannur| നഗരത്തിലെ 7 കടകളിൽ മോഷണം നടത്തിയ കള്ളന്മാർ പിടിയിലായി. വയനാട് വെള്ളമുണ്ട കേളോത്ത് ഹൗസിൽ ഫൈസലും(38), പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയുമാണ് അറസ്റ്റിലായത്.
  • Share this:
കണ്ണൂർ: നഗരത്തിലെ 7 കടകളിൽ മോഷണം നടത്തിയ കള്ളന്മാർ പിടിയിലായി. വയനാട് വെള്ളമുണ്ട കേളോത്ത് ഹൗസിൽ ഫൈസലും(38), പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയുമാണ് അറസ്റ്റിലായത്.

കണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് പാപ്പാസ് കോംപ്ലക്‌സിലെ 5 കടകളിലും തൊട്ടടുത്തുള്ള പ്ലാസയിലെ രണ്ട് കടകളിലുമാണ് മോഷണം നടന്നത്. തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം.

BEST PERFORMING STORIES:'ഇതോടെ എല്ലാം അവസാനിക്കുന്നില്ല; ടൂറിസ്റ്റുകൾക്കെതിരെ മോശം ഇടപെടൽ ഉണ്ടാകരുത്': മുഖ്യമന്ത്രി' [NEWS]'എകാസർകോട് ജില്ലയിലെ കോടതികൾ മാർച്ച് 31 വരെ അടച്ചിടും [NEWS] രാഷ്ട്രീയമായി എതിർക്കുന്നവർ പോലും രഹസ്യമായി ഗോമൂത്രം കുടിക്കുന്നു: ബിജെപി എം.പി ദിലീപ് ഘോഷ് [PHOTO]

മൊബൈൽ കട , ജ്വല്ലറി ഓഫിസ്, ബ്യൂട്ടി പാർലർ , ബാഗ് കട, ഹോട്ടൽ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കടകളിൽനിന്ന് മൊബൈൽഫോണും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. സമീപത്തെ കടവരാന്തയിൽ ഉറങ്ങിക്കിടന്നവരാണ് കള്ളന്മാരെ ആദ്യം കണ്ടത്. അവർ ബഹളം വച്ചതിനെ തുടർന്നാണ് ഓട്ടോഡ്രൈവർമാർ സ്ഥലത്തെത്തി മോഷ്ടാക്കളെ പിടികൂടുകയായിരുന്നു.

കണ്ണൂർ ടൗൺ പോലീസെത്തി സിസിടിവി പരിശോധിച്ചു. ഇതിൽ നിന്നാണ് പിടികൂടിയവർ തന്നെയാണ് കവർച്ചക്ക് പിന്നിലെന്നു വ്യക്തമായത്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.കണ്ണൂർ ടൗൺ എസ്ഐ ബി എസ് ബാവിഷിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
First published: March 17, 2020, 11:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading