• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | 19 കാരിയെ സ്‌നേഹം നടിച്ച് 20 ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്തു; 22 കാരന്‍ അറസ്റ്റില്‍

Arrest | 19 കാരിയെ സ്‌നേഹം നടിച്ച് 20 ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്തു; 22 കാരന്‍ അറസ്റ്റില്‍

യുവാവ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 19കാരിയെ പരിചയപ്പെടുന്നത്.തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു.

 • Share this:
  മുംബൈ: 19 കാരിയായ പെൺകുട്ടിയോട് സ്നേഹം നടിച്ച് 20ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണവും പണവും  കവര്‍ന്ന (Theft) സംഭവത്തില്‍ 22കാരന്‍ പിടയില്‍. പെണ്‍കുട്ടിയുടെ കാമുകനായ സായേഷ് ജാദവാണ് പിടിയിലായത്.

  മുംബൈ അഗ്രിപാഡ പൊലീസാണ് പ്രതിയെ പിടികൂടിയത്. ആറു മാസം മുന്‍പാണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ അറിവോടെയാണ് പ്രതി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയത്. വിവാഹത്തില്‍ പങ്കെടുക്കുന്നതിന് പെണ്‍കുട്ടിയുടെ മുത്തശ്ശി സ്വര്‍ണാഭരണങ്ങള്‍ നോക്കിയപ്പോള്‍ ആണ് മോഷണം നടന്ന കാര്യം മനസ്സിലാക്കിയത്.

  യുവാവ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 19കാരിയെ പരിചയപ്പെടുന്നത്.തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഇതിനിടെയാണ് സാമ്പത്തിക ബുദ്ധിമുട്ട് എന്ന കാരണം പറഞ്ഞ് പെണ്‍കുട്ടിയോട് ജാദവ് പണം  ചോദിക്കുകയായിരുന്നു.

  പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സംസാരിക്കുന്നതിനും കേള്‍ക്കുന്നതിനും വൈകല്യമുള്ളതിനാല്‍ മാതാപിതാക്കളുടെ ബാങ്ക് ഇടപാടുകള്‍ മകളാണ് നോക്കിയിരുന്നത്. ഈ അവസരം മുതലെടുത്താണ് പ്രതി പണം തട്ടിയെടുത്തത്. പണം തിരികെ നല്‍കാം എന്ന് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത് പിന്നിട് കൂടുതല്‍ പണത്തിന് ആവശ്യമുള്ളതായി പറഞ്ഞാണ് പ്രതി 19കാരിയുടെ വീട്ടിലെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തത്. വീട്ടില്‍ നിന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

  പെണ്‍കുട്ടിയില്‍ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച് യുവാവ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുത്തതായും മറ്റൊരു കാമുകിക്കൊപ്പം ചെലവഴിച്ചതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ 19കാരി സ്വര്‍ണാഭരണങ്ങളും പണവും യുവാവിന് കൈമാറിയ കാര്യം സമ്മതിക്കുതയായിരുന്നു.

  Cannabis seized| കൊച്ചിയിൽ കഞ്ചാവ് വിൽപന നടത്തുന്ന നാലംഗ സംഘം പിടിയിൽ; അന്വേഷണം കൂടുതൽ പേരിലേക്ക്

  കൊച്ചിയിൽ കഞ്ചാവ് (cannabis)വിൽപന നടത്തുന്ന നാലംഗ സംഘം പിടിയിൽ. തേവക്കൽ, കൈലാസ് കോളനി മുറിയങ്കോട്ട് വീട്ടിൽ വൈശാഖ്,  കങ്ങരപ്പടി പുതുശ്ശേരിമല  പുതിയവീട്ടിൽ ഷാജഹാൻ, കളമശ്ശേരി ആലയ്ക്കാപ്പിള്ളി വീട്ടിൽ സുമൽ വർഗീസ്, കളമശ്ശേരി സൗത്ത്  ചെട്ടിമുക്ക്  വെളുത്തമണ്ണുങ്കൽ വീട്ടിൽ വർഗീസ്  എന്നിവരെയാണ് തടിയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

  കഴിഞ്ഞ ദിവസം ചേലക്കാട്ടിൽ വീട്ടിൽ ചെറിയാൻ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് രണ്ടു കിലോയോളം കഞ്ചാവും തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസുമാണ് കണ്ടെത്തിയത്.

  തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് ചെറിയാൻ ജോസഫുമായി കഞ്ചാവ് ഇടപാടുള്ള പ്രതികൾ അറസ്റ്റിലാകുന്നത്. ഇവർ നിരവധി പ്രാവശ്യം പലയിടങ്ങളിൽ നിന്നും കഞ്ചാവ് വാങ്ങി വിൽപ്പന നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരു സംഘമായാണ് ഇവരുടെ പ്രവർത്തനം.

  Also Read-Human remnants found in a closed shop| പൂട്ടിയിട്ട കടയ്ക്കുള്ളിൽ നിന്നും ദുർഗന്ധം; കണ്ടെത്തിയത് പ്ലാസ്റ്റിക് ബാഗിൽ മനുഷ്യന്റെ ചെവിയും കണ്ണും തലച്ചോറും

  എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ വി.എം.കേഴ്സൺ, എസ്.ഐമാരായ കെ.എ.സത്യൻ, ശാന്തി.കെ.ബാബു, മാഹിൻ സലീം, എസ്.സി.പി. ഒമാരായ പി.എസ് സുനിൽകുമാർ,  വി.എ.ഇബ്രാഹിം കുട്ടി,  കെ.കെ.ഷിബു,  ഇ.എസ്.ബിന്ദു, ഇഷാദ പരീത് ഡിസ്ട്രിക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് തുടങ്ങിയവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അന്വേഷണം വ്യാപിപ്പിച്ചതായും ഇവരുടെ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരുന്നതായും എസ്.പി കെ. കാർത്തിക് പറഞ്ഞു.
  Published by:Jayashankar Av
  First published: