നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കവർച്ച തടഞ്ഞ ട്രാൻസ്ജെൻഡർ യുവതിയെ കൊലപ്പെടുത്താൻ ശ്രമം; മുഖ്യപ്രതി അറസ്റ്റിൽ

  കവർച്ച തടഞ്ഞ ട്രാൻസ്ജെൻഡർ യുവതിയെ കൊലപ്പെടുത്താൻ ശ്രമം; മുഖ്യപ്രതി അറസ്റ്റിൽ

  കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30 ഓടെ എറണാകുളം ചിറ്റൂർ റോഡിൽ എസ്ആർവി സ്കൂളിനടുത്ത് വച്ചാണ് ട്രാൻസ്ജെൻഡർ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.

  • Share this:
   കൊച്ചി: കവർച്ചാ ശ്രമം തടഞ്ഞ ട്രാൻസ്ജെൻഡർ യുവതിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. തോപ്പുംപടി രാമേശ്വരം വില്ലേജ് മലർ കണ്ടം വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന മൈൻഡ് കണ്ണനെയാണ് (28) ആണ്‌ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.

   Also Read-മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 214.25 പവൻ സ്വർണം; കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു പേർ പിടിയിൽ

   കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30 ഓടെ എറണാകുളം ചിറ്റൂർ റോഡിൽ എസ്ആർവി സ്കൂളിനടുത്ത് വച്ചാണ് ട്രാൻസ്ജെൻഡർ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. കൂട്ടുകാരോടൊത്ത് എടിഎം കൗണ്ടറിൽ നിന്നും പണം എടുക്കാൻ എത്തിയ കരിങ്കുന്നം സ്വദേശിനിയായ ട്രാൻസ് യുവതിയാണ് അക്രമത്തിന് ഇരയായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇവരെ തടഞ്ഞുനിർത്തി കഴുത്തിൽ വാക്കത്തിവെച്ച് പണം ആവശ്യപ്പെടുകയായിരുന്നു. അറസ്റ്റിലായ കണ്ണൻ ആയിരുന്നു വാക്കത്തിയുമായി ആക്രമിച്ചത്.

   Also Read-രണ്ട് വർഷത്തിന് മുൻപ് മോഷണം പോയ കാർ ഉടമയ്ക്ക് തിരിച്ചു കിട്ടി; ഉപയോഗിച്ച് കൊണ്ടിരുന്നത് പൊലീസ് ഉദ്യോഗസ്ഥൻ

   വാക്കത്തി തട്ടി മാറ്റി ഓടിയ യുവതിയുടെ പിന്നാലെ ഓടിയ  പ്രതി വീണ്ടും തടഞ്ഞു നിർത്തി കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്നും മറ്റൊരു കത്തിയെടുത്ത് യുവതിയുടെ തുടയിൽ കുത്തുകയായിരുന്നു. തുടർന്ന് നെഞ്ചിൽ  കുത്താനുള്ള ശ്രമം തടയുന്നതിനിടെ യുവതിയുടെ കൈയിൽ ഗുരുതരമായി പരിക്കേറ്റു. തലയിൽ ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗത്തും കത്തി കൊണ്ടുള്ള ആക്രമണത്തിൽ മുറിവുകൾ ഉണ്ടായി.

   ആശുപത്രി ചികിത്സതേടിയ യുവതി സെൻട്രൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട മറ്റു രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

   Also Read-യുപിയിൽ ഗ്രാമപഞ്ചായത്ത് അധ്യക്ഷയായി പാകിസ്ഥാനി വനിത; കേസെടുത്തു; അന്വേഷണത്തിന് ഉത്തരവ്

   എറണാകുളം എസ്പി കെ ലാൽജിയുടെ മേൽനോട്ടത്തിൽ, സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ, സബ് ഇൻസ്പെക്ടർമാരായ വിപിൻ കുമാർ കെ. ജി, തോമസ് കെ. എക്സ്, കെ.ഫുൾജൻ, എ എസ് ഐ മാരായ ഗോപി, ഗോവിന്ദൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.   പ്രതികൾ നേരത്തെയും കവർച്ച നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
   Published by:Asha Sulfiker
   First published:
   )}