• HOME
  • »
  • NEWS
  • »
  • crime
  • »
  • Cannabis| മരപ്പൊത്തിൽ കഞ്ചാവ് പൊതികൾ ഒളിപ്പിച്ച് വിൽപന; കൊല്ലം ഇടമൺ സ്വദേശി പിടിയിൽ

Cannabis| മരപ്പൊത്തിൽ കഞ്ചാവ് പൊതികൾ ഒളിപ്പിച്ച് വിൽപന; കൊല്ലം ഇടമൺ സ്വദേശി പിടിയിൽ

പുനലൂർ ഡി.വൈ.എസ്.പി നേതൃത്വത്തിലുള്ള പ്രത്യക സംഘമാണ് ഷാജിയെ അറസ്റ്റ് ചെയ്തത്.

  • Share this:
    കൊല്ലം: പുനലൂരിൽ കഞ്ചാവ് വിൽപ്പന നടത്തിയയാളെ പൊലീസ് പിടികൂടി. ഇടമൺ സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. വീടിനോട് ചേർന്നുള്ള മരപ്പൊത്തിലാണ് ഇയാൾ കഞ്ചാവ് (Cannabis)പൊതികൾ ഒളിപ്പിച്ചുവച്ച് വിൽപ്പന നടത്തി വന്നത്. പുനലൂർ ഡി.വൈ.എസ്.പി ക്കു കിട്ടിയ രഹസ്യ വിവരത്തത്തെ തുടർന്നായിരുന്നു പരിശോധന.

    പുനലൂർ ഡി.വൈ.എസ്.പി നേതൃത്വത്തിലുള്ള പ്രത്യക സംഘമാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ അമിൻ, സി.പി.ഒ ശബരീഷ് എന്നിവരാണ് പ്രത്യേക സ്ക്വാഡിലെ അംഗങ്ങൾ.

    കാസർഗോഡ് വൻ മയക്കുമരുന്ന് വേട്ട

    200 ഗ്രാം എം ഡി എം എയുമായി നാലുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ പത്തുലക്ഷത്തിലേറെ രൂപ വില വരും. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്.

    Also Read-കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിൻറെ സ്വർണവേട്ട; ഇത്തവണ പിടികൂടിയത് രണ്ടര കിലോയിലധികം സ്വർണ്ണം

    ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ സീറ്റിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. സംഭവവുമായി ബന്ധപ്പെട്ട്
    കാസർഗോഡ് സ്വദേശികളായ സമീർ, ഷെയ്ക്ക് അബ്ദുൽ നൗഷാദ്, ഷാഫി, ദക്ഷിണ കന്നഡ ബണ്ട്വാൾ സ്വദേശി അബൂബക്കാർ സിദ്ദിക്ക് എന്നിവരാണ് അറസ്റ്റിലായത്.

    എക്സൈസ് സംഘം രാവിലെ മുതൽ ഇവരെ പിന്തുടർന്നിരുന്നു. ആദൂർ കുണ്ടാറിൽവച്ച് വാഹനം വട്ടമിട്ടാണ് പ്രതികളെ പിടികൂടിയത്. ബെംഗളൂരുവിൽനിന്നാണ് MDMA കൊണ്ടുവന്നത് എന്ന് ഇവർ വെളിപ്പെടുത്തി. അവിടെ തന്നെയുള്ള ലാബിലാണ് ഉൽപാദനവും. ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെ എക്സൈസ് വാഹനത്തിൽ പ്രതികളുടെ വാഹനമിടിച്ചു.
    Published by:Naseeba TC
    First published: