പ്രധാനമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പര്‍വേസ് ഫേസ്ബുക്കില്‍ പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അശ്ലീല കമന്റിടുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

News18 Malayalam | news18-malayalam
Updated: August 23, 2020, 2:57 PM IST
പ്രധാനമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
Narendra Modi
  • Share this:
ജബൽപുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോർഫ് ചെയ്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. മധ്യപ്രദേശിലെ ജബൽപുരിലാണ് യുവാവ് അറസ്റ്റിലായത്. 28കാരനായ പർവേസ് ആലം എന്നയാളാണ് അറസ്റ്റിലായത്.

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. പര്‍വേസ് ആലമിനെതിരേ ജൂലൈ 12ന് സര്‍താജ് എന്ന വ്യക്തിയാണ് പരാതി നല്‍കിയത്. പര്‍വേസ് ഫേസ്ബുക്കില്‍ പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അശ്ലീല കമന്റിടുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

ഇതേത്തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നുവെന്ന് ഗോല്‍പൂര്‍ ഇന്‍സ്‌പെക്ടര്‍ രവീന്ദ്ര ഗൗതം പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് പര്‍വേസിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുവെന്ന് പോലീസ് പറഞ്ഞു.
You may also like:വാഴയില കോസ്റ്റ്യൂമിൽ നിന്നും മണവാട്ടിയിലേക്ക്; വൈറലായി അനിഖയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ [PHOTOS]വഴിയിൽ ബോധരഹിതനായി വീണയാളുടെ സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടിച്ചു; മൂന്നംഗ സംഘം പിടിയിൽ [NEWS] അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ; സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി [NEWS]
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 292 (അശ്ലീല പുസ്തകങ്ങളുടെ വിൽപ്പന മുതലായവ), 504 (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെയുള്ള അപമാനം), ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 67 (അശ്ലീല വസ്തുക്കൾ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യുക) എന്നിവ പ്രകാരമാണ് പർവേസിനെതിരെ കേസെടുത്തിട്ടുള്ളത്.
Published by: Anuraj GR
First published: August 23, 2020, 2:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading