• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഖത്തറിൽനിന്ന് സുഹൃത്തിന്‍റെ പാസ്പോർട്ടുമായി കടന്നയാൾ പിടിയിൽ


Updated: May 29, 2018, 11:04 PM IST
ഖത്തറിൽനിന്ന് സുഹൃത്തിന്‍റെ പാസ്പോർട്ടുമായി കടന്നയാൾ പിടിയിൽ

Updated: May 29, 2018, 11:04 PM IST
മലപ്പുറം: ഖത്തറില്‍നിന്ന് സുഹൃത്തിന്‍റെ പാസ്പോര്‍ട്ടുമായി കേരളത്തിലേക്ക് കടന്നുകളഞ്ഞ യുവാവിനെ കല്‍പകഞ്ചേരി പോലീസ് പിടികൂടി. തിരൂര്‍ വൈലത്തൂര്‍ സ്വദേശി യൂനുസ് ആണ് പിടിയിലായത്.

പ്രതിയായ യൂനുസ് തന്‍റെ സുഹൃത്ത് കൂടിയായ താനാളൂര്‍ സ്വദേശി താരിഫിനെ ജോലി വാഗ്ദാനം നല്‍കി ഖത്തറിലേക്ക് കൊണ്ടുപോയിരുന്നു. ഖത്തറിലെ പണമിടപാടുകള്‍ക്ക് വേണ്ടി പ്രതി യൂനുസിന്‍റെ പാസ്പോര്‍ട്ട് മറ്റൊരാളുടെ കൈവശം അകപ്പെട്ടു. ഇതോടെ നാട്ടിലേക്ക് മടങ്ങാന്‍ വേണ്ടി യൂനുസ് സുഹൃത്തായ താരിഫിന്‍റെ പാസ്പോര്‍ട്ട് തന്ത്രപൂര്‍വ്വം കൈക്കലാക്കുകയായിരുന്നു. താരിഫിന്‍റെ പേരിലുള്ള പാസ്പോര്‍ട്ടില്‍ 2012 ഒക്ടോബര്‍ മാസം  ആറാം തീയതി യൂനുസ് നെടുമ്പാശേരിയില്‍ എത്തി. ഖത്തര്‍ എമിഗ്രേഷനേയും നെടുമ്പാശ്ശേരി എമിഗ്രേഷനേയും കബളിപ്പിക്കാന്‍ കഴിഞ്ഞ യൂനുസ് നാട്ടില്‍ വിലസുകയായിരുന്നു. എന്നാല്‍ പാസ്പോര്‍ട്ട് നഷ്ടമായ താരിഫ് ഖത്തറില്‍ കുടുങ്ങി. താരിഫിന്‍റെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. നാട്ടിലെത്തി കുളു-മണാലിയില്‍ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തുവരികയായിരുന്ന പ്രതി യൂനുസിനെ കഴിഞ്ഞ ദിവസമാണ് കല്‍പകഞ്ചേരി എസ്ഐ മഞ്ജിത് ലാല്‍ അറസ്റ്റ് ചെയ്തത്.

യൂനുസിന്‍റെ വീട്ടില്‍നിന്നും താരിഫിന്‍റെ പാസ്പോര്‍ട്ട് പോലീസ് കണ്ടെത്തി. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കും.അതേസമയം ഖത്തറില്‍ കുടുങ്ങിപ്പോയ താരിഫിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് എംബസി വൃത്തങ്ങൾ പറഞ്ഞു.
First published: May 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍