നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു; ചോദ്യം ചെയ്ത ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി; ഗര്‍ഭസ്ഥ ശിശു മരിച്ചു

    മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു; ചോദ്യം ചെയ്ത ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി; ഗര്‍ഭസ്ഥ ശിശു മരിച്ചു

    തീ കൊളുത്തിയതിനെ തുടര്‍ന്ന് ആറുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      മഹാരാഷ്ട്ര: കുടുംബവഴക്കിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.

      ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചതിനെ ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകശ്രമം നടന്നത്.

      തീ കൊളുത്തിയതിനെ തുടര്‍ന്ന് ആറുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് അനില്‍ ചൗരസ്യയെ പോലീസ് അറസ്റ്റ് ചെയ്തു.

      ട്രെയിനില്‍ മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ അക്രമം; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

      കൊല്ലം: മാധ്യമപ്രവര്‍ത്തകയ്ക്കും റെയില്‍വേ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനും നേരെ ട്രെയിനില്‍ വെച്ച് ആക്രമണം നടത്തിയ രണ്ടു യുവാക്കള്‍ പിടിയില്‍. കോഴിക്കോട് പുതിയറ തിരുത്തിയാട് കാട്ടുപ്പറമ്പത്ത് വീട്ടില്‍ കെ അജല്‍(23), കോഴിക്കോട് ചേവായൂര്‍ നെടുലില്‍പറമ്പില്‍ അതുല്‍(23) എന്നിവരാണ് പിടിയിലായത്. കൊല്ലം റെയില്‍വേ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

      തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മലബാര്‍ എക്‌സ്പ്രസിലാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥികളായ പ്രതികള്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. ട്രെയിനില്‍ വെച്ച് മാധ്യമപ്രവര്‍ത്തകയോട് യുവാക്കള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് യുവതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമം ഉണ്ടായത്.

      Also Read-Husband Arrested | വീട്ടമ്മ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവം; 20 മാസത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

      ചിറയന്‍കീഴ് സ്റ്റേഷനിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരനായ ഭര്‍ത്താവിനെ യുവതി ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇദ്ദേഹം എത്തി പ്രതികളോട് കാര്യം തിരക്കുന്നതിനിടെ ഭര്‍ത്താവിനെയും മര്‍ദിക്കുകയയാിരുന്നു. തുടര്‍ന്ന് റെയില്‍വേ പൊലീസ് എത്തി പ്രതികളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

      Also Read-Alappuzha | ആലപ്പുഴയില്‍ സ്‌കൂളില്‍നിന്നു മടങ്ങിയ വിദ്യാര്‍ഥിനിയെ കൂട്ടംചേര്‍ന്നു പീഡിപ്പിച്ചു

      പൊലീസ് സംഘത്തെയും പ്രതികള്‍ അക്രമിച്ചു. തുടര്‍ന്ന് കൊല്ലം പൊലീസ് സ്റ്റേഷനില്‍ പ്രതികളെ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

      ആലപ്പുഴയില്‍ സ്‌കൂളില്‍നിന്നു മടങ്ങിയ വിദ്യാര്‍ഥിനിയെ കൂട്ടംചേര്‍ന്നു പീഡിപ്പിച്ചു

      ആലപ്പുഴ: സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു. എടത്വ മുട്ടാറിലാണ് 15 വയസുകാരിയെ പീഡപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടിലേക്ക് പോകുന്ന വഴിയില്‍വെച്ച് പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

      Also Read-Arrest| പീഡനകേസിൽ ഭീം ആർമി സംസ്ഥാന പ്രസിഡന്റ് അറസ്റ്റിൽ; പിടിയിലായത് എംജി സർവകലാശാലയിലെ സമരപ്പന്തലിൽ നിന്നും മടങ്ങുമ്പോൾ

      ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ് ഉള്‍പ്പെടെയുള്ളവര്‍ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചു.
      Published by:Karthika M
      First published:
      )}