പുരോഹിതൻ പറഞ്ഞത് തെറ്റ്; ആറാമത്തെ കുഞ്ഞ് പെൺകുഞ്ഞല്ല, അച്ഛൻ അമ്മയുടെ വയറ് കുത്തിക്കീറിയപ്പോൾ അഞ്ച് പെങ്ങൻമാർക്ക് നഷ്ടപ്പെട്ടത് കുഞ്ഞനിയനെ

ആറാമതും ഭാര്യ ഗർഭിണിയായപ്പോൾ ആൺകുഞ്ഞ് വേണമെന്ന് ആയിരുന്നു പന്നാലാലിന്റെ ആഗ്രഹം. ഇതിനെ തുടർന്ന് പുരോഹിതനെ കാണാൻ പോയതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്.

News18 Malayalam | news18
Updated: September 22, 2020, 10:40 AM IST
പുരോഹിതൻ പറഞ്ഞത് തെറ്റ്; ആറാമത്തെ കുഞ്ഞ് പെൺകുഞ്ഞല്ല, അച്ഛൻ അമ്മയുടെ വയറ് കുത്തിക്കീറിയപ്പോൾ  അഞ്ച് പെങ്ങൻമാർക്ക് നഷ്ടപ്പെട്ടത് കുഞ്ഞനിയനെ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: September 22, 2020, 10:40 AM IST
  • Share this:
ലഖ്നൗ: ഗർഭിണിയായ ഭാര്യയുടെ വയറ് കുത്തിക്കീറിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയുന്നതിന് ആറാമതും ഗർഭിണിയായ ഭാര്യയുടെ വയറ് കുത്തിക്കീറിയ യുവാവാണ് ഉത്തർപ്രദേശിൽ അറസ്റ്റിലായത്. ഭർത്താവിന്റെ ക്രൂരത അഞ്ച് പെൺമക്കൾക്ക് ശേഷം ദമ്പതികൾക്ക് ജനിക്കാനിരുന്ന ആൺകുഞ്ഞിന്റെയും മരണത്തിനും കാരണമായി.

ശനിയാഴ്ച ആയിരുന്നു യുവതിക്കെതിരെ ക്രൂരമായ ആക്രമണം നടന്നത്. ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ന്യൂഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജനിക്കാൻ പോകുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയുന്നതിനു വേണ്ടി ആയിരുന്നു ഇയാൾ ആക്രമണം നടത്തിയതെന്ന് ആക്രമണത്തിന് ഇരയായ യുവതിയുടെ സഹോദരൻ പറഞ്ഞു. ദമ്പതികൾക്ക് അഞ്ച് പെൺമക്കളാണ് ഉള്ളത്.

You may also like:കാക്കി ഉടുപ്പിന്റെ മാന്യത പൊലീസ് കളഞ്ഞു കുളിക്കരുത്'; കെ സുധാകരൻ [NEWS]പാര്‍ലമെന്റ് പ്രക്ഷുബ്ദം; കുഞ്ഞാലിക്കുട്ടി എവിടെയെന്ന് സോഷ്യല്‍ മീഡിയ [NEWS] IPL 2020| സണ്‍റൈസേഴ്സിനെ തകര്‍ത്ത് ആര്‍സിബിയുടെ ആദ്യ വിജയം [NEWS]

ഒരു അരിവാൾ ഉപയോഗിച്ചാണ് അയാൾ തന്റെ സഹോദരിയെ ആക്രമിച്ചതെന്നും സഹോദരൻ പറഞ്ഞു. ജനിക്കാത്ത കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയണമെന്ന് ആവശ്യപ്പെട്ട് ഭാര്യയുടെ വയറ് കീറുകയായിരുന്നു. ആക്രമണത്തിന് ഇരയായ യുവതിയുടെ സഹോദരൻ ഗോലു സിംഗ് വാർത്ത ഏജൻസിയോട് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരത്തോടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.അഞ്ച് പെൺമക്കളുടെ പിതാവായ പന്നാലാൽ ആണ് ആറാമത്തെ കുട്ടി ആണാണോ പെണ്ണാണോ എന്നറിയാൻ ഭാര്യ അനിത ദേവിയുടെ വയറ് കുത്തിക്കീറിയത്. ആറാമതും ഭാര്യ ഗർഭിണി ആയപ്പോൾ ഇവർ പുരോഹിതനെ കാണുകയും ആറാമത്തെ കുഞ്ഞും പെണ്ണ് ആയിരിക്കുമെന്ന് പുരോഹിതൻ പറയുകയും ചെയ്തു. ഇതിൽ കുപിതനായ പന്നാലാൽ അനിതയെ ആക്രമിക്കുകയായിരുന്നു. കുഞ്ഞിനെ കൊല്ലുകയെന്ന ലക്ഷ്യത്തോടെ കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയണമെന്ന് ആവശ്യപ്പെട്ട് അനിതയുടെ വയറ് കുത്തിക്കീറുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ അയൽക്കാർ അനിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഉത്തർപ്രദേശിലെ നേക്പുർ സിവിൽ ലൈസൻസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. ആറാമതും ഭാര്യ ഗർഭിണിയായപ്പോൾ ആൺകുഞ്ഞ് വേണമെന്ന് ആയിരുന്നു പന്നാലാലിന്റെ ആഗ്രഹം. ഇതിനെ തുടർന്ന് പുരോഹിതനെ കാണാൻ പോയതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്.
Published by: Joys Joy
First published: September 22, 2020, 10:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading