• HOME
  • »
  • NEWS
  • »
  • crime
  • »
  • തൃശൂരിൽ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂരിൽ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍

കിള്ളിമംഗലത്ത് വീട്ടില്‍ അടക്ക മോഷണവുമായി ബന്ധപ്പെട്ടാണ് മര്‍ദനം.

  • Share this:

    തൃശൂര്‍: ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിനാണ്(31) മര്‍ദനമേറ്റത്. ചേലക്കര കിള്ളിമംഗലത്ത് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. കിള്ളിമംഗലത്ത് വീട്ടില്‍ അടക്ക മോഷണവുമായി ബന്ധപ്പെട്ടാണ് മര്‍ദനം.

    Also read-താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയത് അധോലോക നായകൻ രവി പൂജാരിയെ സംഘമെന്ന് സൂചന

    കിള്ളിമംഗലം പ്ലാക്കല്‍ പീടികയില്‍ അബാസിന്‍റെ വീട്ടില്‍ നിന്നാണ് തുടര്‍ച്ചയായി അടക്ക മോഷണം പോയത്.ഏതാനും നാളുകളായി സിസിടിവി നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് സന്തോഷിനെ തടഞ്ഞുവച്ച് മര്‍ദിച്ചത്. കെട്ടിയിട്ട് മര്‍ദിച്ചതിന്റെ ചിത്രങ്ങള്‍ പോലീസീന് ലഭിച്ചു. ഗുരുതരമായി പരുക്കേറ്റ സന്തോഷ് തൃശൂര്‍ മെഡി. കോളജില്‍ ചികിത്സയിലാണ്.

    Published by:Sarika KP
    First published: