• HOME
  • »
  • NEWS
  • »
  • crime
  • »
  • BJP പ്രവർത്തകർ സ്ഥാപിച്ച ദേശീയ പതാക പിഴുതെറിഞ്ഞു; ഒരാൾ കസ്റ്റഡിയിൽ

BJP പ്രവർത്തകർ സ്ഥാപിച്ച ദേശീയ പതാക പിഴുതെറിഞ്ഞു; ഒരാൾ കസ്റ്റഡിയിൽ

തൻറെ സ്ഥാപനത്തിൻറെ മുന്നിൽ പതാക സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന വാദവുമായി അഗസ്റ്റിൻ രംഗത്തെത്തുകയായിരുന്നു

  • Last Updated :
  • Share this:
    തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബിജെപി പ്രവർത്തകർ സ്ഥാപിച്ച ദേശീയ പതാക പിഴുതെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നെയ്യാറ്റിൻകര കോട്ടുകാലിന് സമീപം ബിജെപി പ്രവർത്തകർ സ്ഥാപിച്ച ദേശീയ പതാകയാണ് പിഴുതെറിഞ്ഞത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.

    ആക്രമണം നടത്തിയ കോട്ടക്കൽ വലിയവിള സ്വദേശി അഗസ്റ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൻറെ സ്ഥാപനത്തിൻറെ മുന്നിൽ പതാക സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന വാദവുമായി അഗസ്റ്റിൻ രംഗത്തെത്തുകയായിരുന്നു. കോട്ടക്കലിൽ പഴം പച്ചക്കറി വ്യാപാരം നടത്തുന്ന ആളാണ് അഗസ്റ്റിൻ.

    Also Read-തൃശൂരിൽ വീടിന് മുന്നില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; തുടർന്ന് ബോംബേറും ആക്രമണവും

    ബിജെപി പ്രവർത്തകർ പതാക ഉയർത്തുന്ന സമയത്ത് പഞ്ഞെത്തിയ അഗസ്റ്റിൻ പതാക അടങ്ങിയ സ്തംഭത്തെ വലിച്ചെറിയുകയായിരുന്നു. നിലവിൽ മാരായമുട്ടം പോലീസിന്റെ കസ്റ്റഡിയിലാണ് അഗസ്റ്റിൻ.

    ഡല്‍ഹിയില്‍ രണ്ടായിരത്തിലധികം വെടിയുണ്ടകളുമായി ആറംഗ സംഘം പിടിയില്‍

    ഡല്‍ഹിയില്‍ രണ്ടായിരത്തിലധികം വെടിയുണ്ടകളുമായി ആറുപേര്‍ പിടിയില്‍. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ശക്തമായ പരിശോധനകള്‍ നടത്തിവരികയാണ്. ഇതിനിടയിലാണ് ഡല്‍ഹി ആനന്ദ് വിഹാര്‍ മേഖലയില്‍ നിന്ന് 2251 വെടിയുണ്ടകള്‍ പോലീസ് കണ്ടെത്തിയത്.

    പിടിച്ചെടുത്ത വെടിയുണ്ടകള്‍ ലഖ്‌നൗവിലേക്ക് കടത്താനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്ന് അസി. കമ്മീഷണര്‍ വിക്രംജിത് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ക്രിമിനല്‍ സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് കരുതുന്നതെന്നും തീവ്രവാദ ബന്ധങ്ങളൊന്നും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു.

    Also Read-മർദിച്ചവശനാക്കി റോഡരികിൽ തള്ളിയ യുവാവ് മരിച്ചു; പ്രതി പിടിയിൽ

    അറസ്റ്റിലായവരില്‍ 2 പേരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. റാഷിദ്, അജ്മല്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നഗരത്തിലെ ഒരു ഓട്ടോ ഡ്രൈവറാണ് ഇവരെ കുറിച്ചുള്ള വിവരം പോലീസിനെ അറിയിച്ചതെന്ന് അസി. കമ്മീഷണര്‍ പറഞ്ഞു.
    സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദിവസങ്ങള്‍ക്ക് മുന്‍പെ  ഡല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. പോലീസ് പട്രോളിങ്ങും വാഹനപരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ വിവിധ മെട്രോ സ്‌റ്റേഷനുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഹോട്ടലുകളിലെ പാര്‍ക്കിങ് ഏരിയകളടക്കം പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവിടെ എത്തുന്ന വാഹനങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. തലസ്ഥാനനഗരിയില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെയും വീട്ടുജോലിക്കാരുടെയും വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: