• HOME
  • »
  • NEWS
  • »
  • crime
  • »
  • കണ്ണൂരിൽ കാറിൽ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച യുവാവ് കസ്റ്റഡിയിൽ

കണ്ണൂരിൽ കാറിൽ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച യുവാവ് കസ്റ്റഡിയിൽ

കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയെയാണ് ശിഹ്ഷാദ് ചവിട്ടിത്തെറിപ്പിച്ചത്. കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ട്

  • Share this:
കണ്ണൂർ: കാറിൽ ചാരി നിന്ന ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ച് യുവാവ്. സംഭവം തലശ്ശേരിയിൽ. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദാണ് ക്രൂരകൃത്യം ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ ഗണേഷ് എന്ന കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റിട്ടുണ്ട്.

ചവിട്ടേറ്റ കുട്ടി ആകെ പകച്ച് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തെ ഓട്ടോ ഡ്രൈവറും മറ്റും ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ചെയ്തതിനെ ന്യായീകരിക്കുകയും കാറില്‍ കയറി പോകുകയും ചെയ്യുന്നത് ദൃശ്യത്തില്‍ കാണാം. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

Also Read-ഷാരോൺ വധക്കേസ്; കേരള പൊലീസ് തന്നെ കേസ് അന്വേഷിക്കും

കണ്ണൂരിൽ കാറിൽ ചാരി നിന്ന ബാലനെ ചവിട്ടിത്തെറിപ്പിച്ച് യുവാവ് #Kerala pic.twitter.com/QCaB7j5qvo



കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേഷ്. സംഭവത്തില്‍ ശിഹ്ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഡിഐജി രാഹുൽ ആർ നായർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
Published by:Jayesh Krishnan
First published: