തിരുവനന്തപുരം: തിരുവന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്നു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടെ മുറിയെടുത്ത പ്രവീണ്‍ കൊല്ലം പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ് മരിച്ചത്.
ഗായത്രിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പ്രവീണ്‍ പൊലീസിനോട് സമ്മതിച്ചു. വാക്കു തര്‍ക്കത്തിനിടെയാണ് കൊലപാതകം. യുവതിയുടെ മൃദദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
പുലര്‍ച്ചെ ഒരു മണിയോടെയാണ് തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷനില്‍ ഉള്ള ഹോട്ടലിലെ മുറിയില്‍ ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലിലെ 107 ആം നമ്പര്‍ മുറില് ഒരു സ്ത്രീ മരിച്ചതായി ഹോട്ടല്‍ റിസപ്ഷനിലേക്ക് പന്ത്രണ്ടരയോടെ അജ്ഞാത കോള്‍ എത്തുകയായിരുന്നു.തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി മുറി കുത്തിതുറക്കുകയുമായിരുന്നു.
ഇരുവരും ശനിയാഴ്ച ഉച്ചയ്ക്കാണ് ഹോട്ടലില്‍ മുറിയെടുത്തത്. വൈകിട്ട് പ്രവീണ്‍ പുറത്ത് പോയിരുന്നു. ആസമയം മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മരിച്ച പെണ്‍കുട്ടിയും പ്രവീണും നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു.
ഗായത്രി 8 മാസം മുമ്പ് വരെ ഇവിടെ ജീവനക്കാരിയായിരുന്നു. പ്രവീണ്‍ കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഷോ റൂമില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയത്. വായില്‍നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു ഗായത്രിയുടെ മൃതദേഹം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.