ഇന്റർഫേസ് /വാർത്ത /Crime / വിവാഹപ്പിറ്റേന്ന് ഡിവോഴ്‌സ് ആവശ്യപ്പെട്ട് ഭാര്യ; യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ്‌

വിവാഹപ്പിറ്റേന്ന് ഡിവോഴ്‌സ് ആവശ്യപ്പെട്ട് ഭാര്യ; യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ്‌

ഗുരുതരാവസ്ഥയിലായ ഭാര്യയെ വീട്ടിലാക്കി പ്രതി ജോലിക്കു പോയി തിരിച്ചു വന്നപ്പോഴേക്കും യുവതി മരിച്ചിരുന്നു

ഗുരുതരാവസ്ഥയിലായ ഭാര്യയെ വീട്ടിലാക്കി പ്രതി ജോലിക്കു പോയി തിരിച്ചു വന്നപ്പോഴേക്കും യുവതി മരിച്ചിരുന്നു

ഗുരുതരാവസ്ഥയിലായ ഭാര്യയെ വീട്ടിലാക്കി പ്രതി ജോലിക്കു പോയി തിരിച്ചു വന്നപ്പോഴേക്കും യുവതി മരിച്ചിരുന്നു

  • Share this:

വിവാഹത്തിനു പിറ്റേദിവസം തന്നെ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്. 39 കാരനായ താരിഖ് അല്‍ഖയ്യാലി എന്നയാളാണ് ഭാര്യയെ കൊലപ്പെടുത്തിയത്.

അമേരിക്കയിലെ ടെക്സസിലെ ആര്‍ലിംഗ്ടണിലാണ് സംഭവം നടന്നത്. ജോര്‍ദാനിലെ അമ്മാന്‍ സ്വദേശിയായ വാസം മൂസ എന്ന 23-കാരിയെയാണ് ഇയാള്‍ വിവാഹം ചെയ്തിരുന്നത്.

വിവാഹം കഴിച്ചതിന്റെ പിറ്റേ ദിവസം തന്നെ ഭര്‍ത്താവുമായി പിണങ്ങിയ യുവതി വിവാഹമോചനം ആവശ്യപ്പെട്ടപ്പോഴാണ് ആര്‍ലിംഗ്ടണിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് ഇയാള്‍ യുവതിയെ കഴുത്ത് ഞെരിച്ചു കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഭാര്യയെ വീട്ടിലാക്കി പ്രതി ജോലിക്കു പോയി തിരിച്ചു വന്നപ്പോഴേക്കും യുവതി മരിച്ചിരുന്നു. ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെനനാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാവുന്നത്.

പ്രതി താമസിച്ചിരുന്ന അപ്പാര്‍ട്ടമെന്റില്‍ എന്തോ പ്രശ്നം നടന്നതായി തൊട്ടടുത്ത് താമസിക്കുന്ന ഒരാള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു.

വിവാഹത്തിനു മുമ്പു തന്നെ പ്രതിയും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി യുവതിയുടെ സഹോദരന്‍ പറഞ്ഞതായി ഫോര്‍ട്വര്‍ത് സ്റ്റാര്‍ ടെലഗ്രാം റിപ്പോര്‍ട്ട് ചെയ്തു. പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തശേഷമാണ് വിവാഹം നടന്നത്. എന്നാല്‍, ഇയാളുടെ രഹസ്യബന്ധത്തെക്കുറിച്ച് അറിഞ്ഞ യുവതി പ്രശ്‌നമുണ്ടാക്കുകയും തര്‍ക്കത്തിനൊടുവില്‍ വിവാഹമോചനം ആവശ്യപ്പെടുകയും ക്രൂദ്ധനായ ഇയാള്‍ കൊലനടത്തുകയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസില്‍ പ്രതിയെ അമേരിക്കയിലെ ടറാന്റ് കൗണ്ടി കോടതി 23 വര്‍ഷം തടവിന് ശിക്ഷിച്ചു. ഭാര്യയെ അപ്പാര്‍ട്മെന്റില്‍വെച്ച് കഴുത്തുഞെരിച്ചു കൊന്നുവെന്ന കുറ്റം ചുമത്തിയാണ് തടവുശിക്ഷ.

കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു :ഭര്‍ത്താവ് മാനസിക പ്രശ്‌നങ്ങളുള്ളയാളാണെന്ന് സംശയം

കാസര്‍കോട് : കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു.പെര്‍ളടകത്ത് ഉഷയാണ് മരിച്ചത്.സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് അശോകനെ പോലീസ് (Police) കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അശോകന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. രാവിലെ നാട്ടുകാരാണ് ഉഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

First published:

Tags: America, Husband killed wife, Marriage, Murder