• HOME
 • »
 • NEWS
 • »
 • crime
 • »
 • Pocso | പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 10 വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും

Pocso | പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 10 വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും

പതിനഞ്ചുകാരിയുടെ വീട്ടിലെത്തിയ ഇയാള്‍ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു

Jail

Jail

 • Share this:
  കൊല്ലം: പതിനഞ്ചുകാരിയെ ബലാത്സംഗം (Rape) ചെയ്ത കേസിൽ യുവാവിന് 10 വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും. തഴുത്തല സുബി ഭവനത്തില്‍ സുബിന്‍ ബാബുവിനെയാണ് (23) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. കൊല്ലം ഫസ്​റ്റ് അഡീഷണല്‍ സെഷന്‍ കോടതി ജഡ്ജ് കെ. എന്‍. സുജിത്ത് ആണ് ശിക്ഷ വിധിച്ചത്. 2017 ഫെബ്രുവരി 28ന് രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പതിനഞ്ചുകാരിയുടെ വീട്ടിലെത്തിയ ഇയാള്‍ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

  ഇതേത്തുടർന്ന് പെണ്‍കുട്ടി പാരിപ്പളളി പൊലീസില്‍ പരാതി നൽകി. പാരിപ്പളളി സബ് ഇന്‍സ്‌പെക്ടറായിരുന്ന ഉമറുള്‍ ഫറൂക്ക് ആണ് കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത്. തുടര്‍ന്ന് അന്നത്തെ പരവൂര്‍ സര്‍ക്കിള്‍
  ഇന്‍സ്‌പെക്ടറായിരുന്ന എസ്. ഷെരീഫ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കു​റ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍മാരായ അഡ്വ. സുഹോത്രന്‍, അഡ്വ. സിസിന്‍ ജി. മുണ്ടയ്ക്കല്‍, അഡ്വ. ​ടി.പി. സോജ തുളസീധരന്‍ എന്നിവരും പ്രൊസിക്യൂഷന്‍ സഹായികളായി എസ്.സി.പി.ഒമാരായ കെ.ജെ. ഷീബ, സുബാഷ് എന്നിവരുമാണ് ഹാജരായത്.

  വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ; സംഭവം ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന്

  തിരുവനന്തപുരം: വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ. നെയ്യാറ്റിൻകര പുലിയൂർ ശാലയിലാണ് സംഭവം. പുലിയൂർ ശാല പൊട്ടൻചിറ വാഴവിള കുഴി വീട്ടിൽ കുമാർ (45) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഭാര്യയ്ക്ക് മറ്റ് പുരുഷൻമാരുമായി ബന്ധമുണ്ടെന്നതിന്‍റെ പേരിൽ വീട്ടിൽ കലഹം പതിവായിരുന്നു. ഇന്നലെയും കുമാർ ഭാര്യ സുലജയെയും കുട്ടികളെയും കുമാർ മർദ്ദിച്ചിരുന്നു. തുടർന്ന് പൊലീസ് എത്തി ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു.

  പ്രകോപിതനായ കുമാർ വീട്ടിലെ മുഴുവൻ ജനൽച്ചില്ലുകളും ഫർണിച്ചറുകളും അടിച്ചുതകർത്തു. തുടർന്ന് ഇന്ന് രാവിലെ വീട്ടിൽ പെട്രോൾ ഒഴിച്ചശേഷം കിടപ്പു മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. പാറശ്ശാലയിൽ നിന്ന് ഫയർഫോഴ്സ് എത്തിയായിരുന്നു തീ കെടുത്തിയത്. കുമാറിന്റ ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പോലീസ് നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

  ക്യാമറയുടെ കണ്ണ് വെട്ടിച്ച് നമ്പർ പ്ലേറ്റില്ലാതെ പാഞ്ഞു; സൂപ്പർ ബൈക്കിന് ഇൻസ്റ്റാഗ്രാമിൽ പിടിവീണു

  കൊച്ചി: ക്യാമറ കണ്ണ് വെട്ടിക്കാൻ നമ്പർ പ്ലേറ്റ് ഊരിമാറ്റി പാഞ്ഞ സൂപ്പ ബൈക്കിനെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ആലുവയ്ക്ക് അടുത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് നമ്പർ പ്ലേറ്റ് ഇല്ലാതെ അമിതവേഗത്തിൽ പോയ ബൈക്ക് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. കൈകാണിച്ചിട്ടും നിർത്താതെ പോയ ബൈക്കിന്‍റെ ചിത്രം ഉദ്യോഗസ്ഥർ മൊബൈലിൽ ചിത്രീകരിച്ചു.

  Also Read- Crime | പ്രണയം ആൺ സുഹൃത്ത് ഭർത്താവിനെ അറിയിച്ചു; യുവതിയുടെ ആത്മഹത്യ ആൺസുഹൃത്തിന് വീഡിയോ സന്ദേശം അയച്ചതിന് പിന്നാലെ

  ബൈക്കിന് പിൻവശത്ത് പതിച്ചിരുന്ന ഇൻസ്റ്റാഗ്രാം ഐഡി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹന ഉടമ പിടിയിലായത്. തിരിച്ചറിഞ്ഞതോടെ, യുവാവിനോട് ഹാജരാകാൻ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ആവശ്യപ്പെടുകയായിരുന്നു.

  സൂപ്പര്‍ബൈക്കുകളിലെ അതിസുരക്ഷാ നമ്ബര്‍പ്ലേറ്റുകള്‍ ഊരിമാറ്റി ചെറുപ്പക്കാർ പായുന്നതിനെ കുറിച്ച് നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ഇതേത്തുടർന്ന് ഇത്തരം നിയമലംഘകരെ പിടികൂടാൻ എറണാകുളം എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ ജി. അനന്തകൃഷ്ണന്‍ പ്രത്യേക സ്ക്വാഡിന് രൂപംനല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നമ്പർ പ്ലേറ്റില്ലാതെ പാഞ്ഞ സൂപ്പർ ബൈക്ക് പിടികൂടിയത്.

  നമ്ബര്‍പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ട്‌ കോടതിയിലേക്ക്‌ കൈമാറുകയാണ് മോട്ടോർ വാഹനവകുപ്പും പൊലീസും ചെയ്യുന്നത്. കഴിഞ്ഞദിവസം പിടികൂടിയ ബൈക്കും കോടതിയിലേക്ക് കൈമാറി. ഇത്തരത്തിൽ കോടതിയിൽ എത്തുന്ന ബൈക്ക് വിട്ടുകിട്ടണമെങ്കിൽ കോടതി വിധിക്കുന്ന പിഴ ഒടുക്കുകയും ശിക്ഷയ്ക്ക് വിധേയനാകുകയും വേണം.
  Published by:Anuraj GR
  First published: